Monday, 8 April 2024

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ് സിബിഐയ്ക്ക് വിട്ടു

SHARE


കൊച്ചി: ഹൈറിച്ച് കമ്പനിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് സിബിഐയ്ക്ക് വിട്ടു. സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഉത്തരവിറക്കി. നേരത്തെ, ഒളിവിലായിരുന്ന, ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രധാന പ്രതികള്‍ ഇ ഡിയ്ക്കു മുമ്പാകെ ഹാജരായിരുന്നു. ഹൈറിച്ച് കമ്പനി ഉടമ കെ ഡി പ്രതാപന്‍, ഭാര്യ ശ്രീന എന്നിവരാണ് കൊച്ചി ഇ ഡി ഓഫീസില്‍ ഹാജരായത്. വിവിധ തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയതായി ചൂണ്ടിക്കാട്ടി ഇരുപതോളം കേസുകള്‍ ഹൈറിച്ച് ഉടമകള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ നിലവിലുണ്ട്.

ഓണ്‍ലൈന്‍ വഴി പലചരക്ക് ഉള്‍പ്പെടെ സാധനങ്ങള്‍ വില്‍ക്കുന്ന കമ്പനി ഓണ്‍ലൈന്‍ മണിചെയിന്‍ അടക്കം ആരംഭിക്കുകയും ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് ജനങ്ങളില്‍നിന്ന് നിക്ഷേപം വാങ്ങി തട്ടിപ്പു നടത്തുകയും ചെയ്തു എന്നതടക്കം ഒട്ടേറെ പരാതികള്‍ നിലവിലുണ്ട്. മണിചെയിന്‍ മാര്‍ക്കറ്റിങ്ങിലൂടെ 1.63 ലക്ഷം നിക്ഷേപകരില്‍നിന്ന് പ്രതികള്‍ 1630 കോടി തട്ടിയെടുത്തെന്നാണ് തൃശ്ശൂര്‍ ചേര്‍പ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ എഫ് ഐ ആറില്‍ പറയുന്നത്. 100 കോടിയില്‍പ്പരം രൂപ ഹവാലയായി വിദേശത്തേക്ക് കടത്തിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.


ഇതേക്കുറിച്ചാണ് ഇ ഡി അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ കബളിപ്പിച്ച്, മുങ്ങിയ പ്രതികള്‍, മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന്, മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി, പ്രതികള്‍ അന്വേഷണ സംഘത്തിനുമുന്‍പാകെ ഹാജരാകണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user