അടൂർ: തിരക്ക് ഏറെയുള്ള ഇടറോഡുകൾ തകർന്നതോടെ അടൂർ നഗരത്തിൽ യാത്രക്കാർ ബുദ്ധിമുട്ടിലായി. ജനറൽ ആശുപത്രി ജംഗ്ഷനിൽനിന്നും പാർഥസാരഥി ജംഗ്ഷൻ-മൂന്നാളം റോഡിൽ അവസാനിക്കുന്ന ഇടറോഡാണ് തകർന്നു കിടക്കുന്നത്. ആശുപത്രിയുടെ പടിഞ്ഞാറ് ഭാഗത്ത് കൂടി പോകുന്ന റോഡിന്റെ തുടക്ക ഭാഗത്ത് കുഴികൾ രൂപപ്പെട്ടിട്ട് നാളേറെയായെങ്കിലും അറ്റകുറ്റപ്പണി നടത്താൻ നടപടിയില്ല. മഴ പെയ്തതോടെ വെള്ളക്കെട്ടും രൂപപ്പെട്ടു. ഇതുവഴി വേഗത്തിൽ വാഹനങ്ങൾ പോകുമ്പോൾ സമീപത്തെ കടകളിലേക്ക് വെള്ളം തെറിക്കുന്നത് വ്യാപാരികളെയും ബുദ്ധിമുട്ടിലാക്കി. മരുന്ന് കടകൾ, സ്കാനിംഗ് സെന്ററുകൾ, ലാബുകൾ, ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന മുറികൾ, മറ്റ് വ്യാപാരസ്ഥാപനങ്ങൾ എന്നിവ സ്ഥിതി ചെയ്യുന്നത് ഈ റോഡരികിലാണ്. റോഡിലെ തിരക്ക് വർധിക്കാനും ഇതു കാരണമാണ്. ജനറൽ ആശുപത്രിയിൽനിന്ന് റഫർ ചെയ്യുന്ന വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ ആംബുലൻസിൽ ഇതുവഴിയാണ് കൊണ്ടുപോകേണ്ടത്. റോഡിലെ കുഴി ആംബുലൻസിന്റെ സുഗമമായ യാത്രയ്ക്കും തടസമാകുന്നു. ഈ റോഡിലൂടെ യാത്ര ചെയ്തെങ്കിലേ പ്രധാന റോഡിലെത്തി തുടർയാത്ര നടത്താനാകൂ. റോഡിൽ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാർക്ക് പരിക്കേല്ക്കുന്നുണ്ട്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക