കോട്ടയം: മുണ്ടക്കയം ഇളംകാട് വലിയപുരയ്ക്കല്‍ ശ്രുതിമോള്‍(26) ആണ് മരിച്ചത്. സിഎ വിദ്യാര്‍ഥിനിയായിരുന്നു. ഫെബ്രുവരി പത്തിനായിരുന്നു ശ്രുതിയുടെ വിവാഹം. ദീർഘ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായതെന്നാണ് പോലീസ് പറയുന്നത്.
വിവാഹ ശേഷം ബാംഗ്ലൂരിൽ സ്ഥിര ജോലിക്കാരനായ ഭർത്താവ് തിരികെ പോയിരുന്നു. ഓണ്‍ലൈന്‍ പഠനത്തിനായാണ് യുവതി ഒരുമാസം മുമ്പ് കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിക്ക് സമീപമുള്ള ഹോസ്റ്റലില്‍ താമസം ആരംഭിച്ചത്. വെള്ളിയാഴ്ച രാവിലെ പലതവണ വിളിച്ചിട്ടും ഫോണെടുക്കാതെവന്നതോടെ ഭര്‍ത്താവ് ഹോസ്റ്റലിലെത്തി. ഇതോടെയാണ് ശ്രുതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
പോലീസ് പരിശോധനയിൽ യുവതി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. കത്തില്‍ ആരെയും കുറ്റപ്പെടുത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പരിശോധനയ്ക്കുശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക