തൃക്കുന്നപ്പുഴ: മധ്യവയസ്കന്‍റെ അജ്ഞാത മൃതദേഹം കടൽത്തീരത്ത് അടിഞ്ഞ നിലയിൽ കണ്ടെത്തി. തൃക്കുന്നപ്പുഴ മധുക്കൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് തെക്ക് ഭാഗത്ത് തീരത്തോട് ചേർന്നാണ് മധ്യവയസ്കന്‍റെ മൃതദേഹം കണ്ടത്. ഇന്ന് പുലർച്ചെ മൃതദേഹം കണ്ട മത്സ്യത്തൊഴിലാളികളാണ് കരയിലേക്ക് വലിച്ചു കയറ്റിയത്.
നങ്ങ്യാർകുളങ്ങര സ്വദേശിയാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെതാണെന്ന് കരുതപ്പെടുന്ന കാർ തീരത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, കാറിന്‍റെ ഉടമ ചിങ്ങോലി സ്വദേശി ആണെന്ന് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് വ്യക്തമായത്. അന്വേഷണച്ചുമതല കോസ്റ്റൽ പൊലീസിനാണ്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക