ഈ മാസം രണ്ടിനു പുലർച്ചെ ഒരു മണിയോടെ പെരുമ്പളം ജംക്‌ഷനു സമീപമുള്ള കമ്പനിയിൽവച്ചാണ് തൊഴിലാളിയായ റ്വിതികയെ സുഹൃത്തായ സാമുവൽ കുത്തി പരുക്കേൽപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ റ്വിതികയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.കോട്ടയത്ത് ചികിത്സയിലിരിക്കെ നാലിന് രാത്രി 11 മണിയോടെ മരിച്ചു. റിത്വികയും സാമുവേലുമായി അടുപ്പത്തിലായിരുന്നു. സാമുവേലിന് വേറെ ബന്ധമുണ്ടെന്ന് മനസ്സിലാക്കി റിത്വിക ഒഴിവാക്കിയതിന്റെ ദേഷ്യത്തിൽ കുത്തിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
കൃത്യത്തിന് ശേഷം ഒഡീഷയിലേക്ക് രക്ഷപ്പെട്ട പ്രതിയെ മാവോയിസ്റ്റ് മേഖലയായ റെമനി ഗുഡയിൽ ഒളിവിൽ കഴിഞ്ഞിരുന്ന വീട്ടിൽ നിന്നുമാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. നിലവിൽ ഒഡീഷയിൽ നിന്നും അരൂർ,പൂച്ചാക്കൽ, മലപ്പുറം എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന പ്രതിയുമായി പരിചയമുള്ള നിരവധി പേരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് പ്രതിയുടെ സ്ഥലത്തെ സംബന്ധിച്ച സൂചനകൾ ലഭിച്ചത്. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും ഇരുവരും തമ്മിൽ നാലുവർഷമായി അടുപ്പത്തിൽ ആയിരുന്നെന്നും റ്വിതിക ബന്ധത്തിൽ നിന്നും പിന്മാറിയതിൻ്റെ വൈരാഗ്യത്തിലാണ് പ്രതി എത്തി റ്വിതികയെ കൊലപ്പെടുത്തിയത് എന്നും പ്രതി സമ്മതിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക