ചെമ്പേരി: മലയോര ഹൈവെയിൽ ചെമ്പേരി വിമൽ ജ്യോതി കോളജിന് സമീപം വീണ്ടും വാഹനാപകടം. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന് ഉണ്ടായ അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു.ചെമ്പേരി ഭാഗത്ത് നിന്ന് പയ്യാവൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ആൾട്ടോകാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കോർപിയോയ്ക്കും ഗുഡ്സ് ഓട്ടോറിക്ഷ, സ്കൂട്ടി എന്നീ വാഹനങ്ങളിലാണ് ഇടിച്ചത്. റോഡരികിൽ വാഹനം നിർത്തി സംസാരിക്കുകയായിരുന്ന സ്കോർപിയോ ഉടമ റോയി എഴുതനവയലിനും ഗുഡ്സ് ഓട്ടോറിക്ഷയിലുണ്ടായിരുന്ന ബെന്നി വലിയകുളത്തിലിനുമാണ് പരിക്കേറ്റത്. ഇവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഓടിച്ചയാൾ ഉറങ്ങി പോയതിനെ തുടർന്ന് ആൾട്ടോ കാർ നിയന്ത്രണം വിട്ട് അമിതവേഗത്തിൽ വാഹനങ്ങളിൽ ഇടിക്കുകയായിരുന്നുവെന്നും ഈ ഭാഗത്ത് അപകടം പതിവാണെന്നും നാട്ടുകാർ പറഞ്ഞു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക