Wednesday, 10 April 2024

സ്‌കൂട്ടർ മതിലിൽ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

SHARE

സ്‌കൂട്ടർ മതിലിൽ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ബത്തേരി കരിവള്ളിക്കുന്ന് സ്വദേശികളായ വിഷ്ണു സജി (24), അമൽ(23) എന്നിവരാണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം നടന്നത്. ബത്തേരിക്ക് സമീപം തിരുനെല്ലിയിൽ വച്ചാണ് അപകടം നടന്നത്.
ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് മൂലങ്കാവ് ഭാഗത്ത് നിന്നും ബത്തേരി ടൗണിലേക്ക് വരുന്നതിനിടെ പാതയോരത്തെ മതിലിലിടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ചുതന്നെ ഇരുവരും മരണപ്പെട്ടു. യുവാക്കളുടെ മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user