വയനാട് കൽപ്പറ്റ പടിഞ്ഞാറത്തറയിൽ 9.516 ഗ്രാം MDMA എക്സൈസ് പിടികൂടി. മാനന്തവാടി പൊരുന്നന്നൂർ സ്വദേശി റാഷിദ് (28 വയസ്സ്) ആണ് പ്രതി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൽപ്പറ്റ എക്സൈസ് സർക്കിൾ പാർട്ടിയും വയനാട് എക്സൈസ് ഇൻറലിജൻസും ചേർന്നായിരുന്നു പരിശോധന. പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.
കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി സജിത്ത് കുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് )ജി. അനിൽകുമാർ, പ്രിവന്റ്റ്റീവ് ഓഫീസർ പി കൃഷ്ണൻകുട്ടി, സിവിൽ എക്സൈസ് ഓഫീസർമാരായ സുഷാദ് പി എസ്, വൈശാഖ് വി.കെ, അനീഷ് ഇ ബി, അനന്തു മാധവൻ, സൂര്യ കെ വി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർമാരായ പ്രസാദ്, അൻവർ കളോളി എന്നിവർ പങ്കെടുത്തു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക