ചേര്‍പ്പുങ്കല്‍: ഹൈവേ ജംഗ്ഷനില്‍ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാകുന്നു. ഹൈവേ ജംഗ്ഷനില്‍നിന്നാണ് മെഡിസിറ്റി, ചേര്‍പ്പുങ്കല്‍ പള്ളി, ബിവിഎം ഹോളിക്രോസ് കോളജ്, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പഴയ റോഡ് എന്നിവിടങ്ങളിലേക്ക് വാഹനങ്ങള്‍ തിരിയുന്നത്. മെഡിസിറ്റിയിലേക്കുള്ള ആംബുലന്‍സ് ഉള്‍പ്പെടെ ഒട്ടേറെ വാഹനങ്ങളുടെ നീണ്ട നിരയാണ് ഹൈവേ ജംഗ്ഷനില്‍ എപ്പോഴും. ഗതാഗത നിയന്ത്രണ സംവിധാനങ്ങളൊന്നും ഇവിടെയില്ലാത്തത് അപകടങ്ങള്‍ക്ക് ഇടയാക്കുകയാണ്. ദിശാബോര്‍ഡുകളും ട്രാഫിക് നിയന്ത്രിക്കാന്‍ മറ്റു മാര്‍ഗങ്ങളുമില്ല. ഇവിടെ സ്ഥിരമായ ഗതാഗത നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. തലങ്ങും വിലങ്ങും വാഹനങ്ങള്‍ എത്തുന്നതോടെ എല്ലാ റോഡുകളിലും വാഹനത്തിരക്കാണ്. ഇത് പലപ്പോഴും അപകടസാധ്യത വര്‍ധിപ്പിക്കുന്നു. ചേര്‍പ്പുങ്കല്‍ പാലം കടന്നെത്തുന്നവര്ക്കു പാലാ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്ത മറ ഉള്ളതിനാല്‍ അപകടസാധ്യത ഏറെയാണ്. അടിയന്തരമായി ഇവിടെ ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.