തിരുവനന്തപുരം: നിക്ഷേപകര്‍ക്ക് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ പണം തിരികെ നല്‍കാനായി ഇടപെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. താൻ ഇക്കാര്യത്തില്‍ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി നിക്ഷേപകർക്ക് ബാങ്കുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത 90 കോടി രൂപയുടെ സമ്പാദ്യം തിരികെ നൽകാനായുള്ള നീക്കം നടത്താൻ ഇ.ഡിയോടും അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് അറിയിച്ചു. രാജ്യത്താകമാനം ഇതുപോലെ പിടിച്ചെടുത്ത 17,000 കോടി രൂപ തങ്ങൾ തിരികെ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുന്നൂറോളം സഹകരണ ബാങ്കുകൾ ഇടതുപക്ഷത്തിന്റെ നിയന്ത്രണത്തിലായുണ്ടെന്നും ഒരുലക്ഷം കോടിയോളം രൂപ കൈകാര്യം ചെയ്യുന്ന ഈ ബാങ്കുകൾ ഭരിക്കുന്നവർ ഈ പണംകൊണ്ട് വസ്തുവകകള്‍ വാങ്ങിക്കൂട്ടിയെന്നും മോദി ആരോപിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക