തിരുവനന്തപുരം: കടലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ പള്ളിത്തുറയില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. മരിച്ചത് പള്ളിത്തുറ സ്വദേശി മെല്ബിന് എഫ്.ജൂസ(17) ആണ്. മൃതദേഹം കണ്ടെത്തിയത് ഇന്ന് പുലർച്ചെ സെന്റ് ആന്‍ഡ്രൂസ് കടപ്പുറത്തു നിന്നാണ്. അപകടമുണ്ടായത് വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയാണ്. ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു നാല് സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ മെല്ബിന്. മരിച്ച മെൽബിൻ പള്ളിത്തുറ സെന്റ് ഫാത്തിമ ലൈനില്‍ ഫിനി ജൂസാ, മേരി ലീജിയ ദമ്പതികളുടെ മകനായ പ്ലസ് ടൂ വിദ്യാര്‍ഥിയാണ്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക