പമ്പാ ജലസേചന പദ്ധതിയുടെ മണിയാര്‍ ബാരേജില്‍ നിന്നുള്ള ജലവൈദ്യുത പദ്ധതിയായ കാര്‍ബൊറണ്ടം യൂണിവേഴ്സല്‍ ലിമിറ്റഡില്‍ (സിയുഎംഐ) വാര്‍ഷിക അറ്റകുറ്റപ്പണിക്കള്‍ക്കായി ഇന്ന് (22) മുതല്‍ 24 വരെ വൈദ്യുത ഉത്പാദനം നിര്‍ത്തിവെയ്ക്കുന്നതിനാല്‍ മണിയാര്‍ ബാരേജിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ബാരേജിന്റെ ഷട്ടറുകള്‍ ഉയര്‍ത്തേണ്ടി വന്നേക്കാം.
ഇതുമൂലം കക്കാട്ടാറില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവരും മണിയാര്‍, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും നദികളില്‍ ഇറങ്ങുന്നത് ഒഴിവാക്കേണ്ടതാണെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷണന്‍ അറിയിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക