കന്നുകാലികള്‍ക്കുണ്ടാകുന്ന അനിയന്ത്രിത വില വര്‍ധനവും അറവ് ഉത്പ്പന്നങ്ങളായ എല്ല്, തുകല്‍, നെയ്യ് എന്നിവയ്ക്കുണ്ടായ വിലയിടിവുമാണ് മാംസ വില വര്‍ധിപ്പിക്കാന്‍ കാരണമെന്ന് വ്യാപാരികൾ.
കോഴിക്കോട്: കന്നുകാലികള്‍ക്ക് വില കുത്തനെ കൂടുന്ന സാഹചര്യത്തില്‍ മാംസ വില വര്‍ധിപ്പിക്കുമെന്ന് വ്യാപാരികള്‍. ഓള്‍കേരള മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. മെയ് 15 മുതല്‍ വില വർധനവ് നടപ്പാക്കാനാണ് തീരുമാനം.
കോഴിക്കോട് കാലിക്കറ്റ് ടവറില്‍ ചേര്‍ന്ന അസോസിയേഷന്റെ അടിയന്തര ജില്ലാ ജനറല്‍ ബോഡി യോഗം സംസ്ഥാന രക്ഷാധികാരി കുഞ്ഞായിന്‍ കോയ ഉദ്ഘാടനം ചെയ്തു. കന്നുകാലികള്‍ക്കുണ്ടാകുന്ന അനിയന്ത്രിത വില വര്‍ധനവും അറവ് ഉപ ഉത്പ്പന്നങ്ങളായ എല്ല്, തുകല്‍, നെയ്യ് എന്നിവയ്ക്കുണ്ടായ വിലയിടിവുമാണ് മാംസ വില വര്‍ധിപ്പിക്കാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു.