തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5 ജില്ലകളില്‍ കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലാണു യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാ ജില്ലകളിലും 15–ാം തീയതിവരെ പരക്കെ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ഒരു ജില്ലയിലും ഉയര്‍ന്ന ചൂടിനുള്ള മുന്നറിയിപ്പില്ല. എല്ലാ ജില്ലകളിലും പകല്‍ താപനില താഴ്ന്നിട്ടുണ്ട്. ഏറ്റവും ഉയര്‍ന്ന ചൂട് കൊല്ലത്താണു രേഖപ്പെടുത്തിയത്. അവിടെ 36.5 ഡിഗ്രി സെൽഷ്യസാണു താപനില. കഴിഞ്ഞ ഏതാനും ആഴ്ചകളായി കടുത്ത ചൂട് അനുഭവപ്പെട്ടിരുന്ന പാലക്കാട്ട് താപനില 33.7 ഡിഗ്രി സെൽഷ്യസിലേക്കു താഴ്ന്നു.
വരും ദിവസങ്ങളിൽ കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകൾ
12-05-2024: പത്തനംതിട്ട, ഇടുക്കി, വയനാട്
13-05-2024: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി
14-05-2024: പത്തനംതിട്ട
15-05-2024: പത്തനംതിട്ട, ഇടുക്കി
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക