Tuesday, 14 May 2024

പരീക്ഷ നന്നായി എഴുതാനായില്ല’: കുറിപ്പെഴുതി വെച്ച് നാടുവിട്ട് നീറ്റ് പരീക്ഷാർത്ഥിയായ 19 കാരൻ

SHARE


കോട്ട: രാജസ്ഥാനിലെ കോട്ടയിൽ ഒരാഴ്ചയ്ക്കിടെ നീറ്റ് പരീക്ഷയെഴുതിയ രണ്ട് വിദ്യാർത്ഥികളെ കാണാതായി. തനിക്ക് പരീക്ഷ നന്നായി എഴുതാൻ കഴിഞ്ഞില്ലെന്ന് കുറിപ്പെഴുതി വെച്ച് 19 കാരൻ കഴിഞ്ഞ ദിവസം വീടുവിട്ടുപോയി. ബീഹാർ സ്വദേശിയായ 19 കാരൻ രണ്ട് വർഷമായി നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന് (ബിരുദം) തയ്യാറെടുക്കുന്നതിനായി കോട്ടയിൽ താമസിച്ചു വരികയായിരുന്നു. ഒരു മാസം മുമ്പ് ഇയാളുടെ ഇളയ സഹോദരനും കോട്ടയിലേക്ക് എത്തിയിരുന്നു.
പരീക്ഷ കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം ഞായറാഴ്ച പുലർച്ചെ 1 മണിയോടെയാണ് വിദ്യാർത്ഥി തന്റെ മുറിയിൽ ഒരു കുറിപ്പ് എഴുതിവെച്ചതിന് ശേഷം വീടുവിട്ടിറങ്ങിയത്. “എന്റെ പരീക്ഷ നന്നായി നടന്നില്ല. കോട്ട ബാരേജിന് ചുറ്റും എന്നെ കണ്ടെത്തൂ" എന്നാണ് വിദ്യാർത്ഥി കുറിപ്പിൽ എഴുതിയിരിക്കുന്നത്. തുടർന്ന് വീട്ടുടമ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്തു. പൊലീസ് വീട്ടുകാരെ വിവരമറിയിച്ചതിനെ തുടർന്ന് വിദ്യാർത്ഥിയുടെ പിതാവ് പിന്നീട് കോട്ടയിലെത്തുകയും ചെയ്തു.
19 കാരനായി കോട്ട ബാരേജിലും റെയിൽവേ സ്റ്റേഷനിലുമടക്കം തിരച്ചിൽ നടത്തിയെന്നും ഉടൻ തന്നെ കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും പോലീസ് പറഞ്ഞു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user