തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ഡ്രൈവറുമായുള്ള തർക്കത്തിൽ മേയർ ആര്യ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതിരെ എടുത്ത പരാതിയിൽ മൊഴിയെടുപ്പ് ആരംഭിച്ച സാഹചര്യത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം ചുമത്തിയ കേസിൽ ഇരുവരുടെയും അറസ്റ്റുണ്ടാകുമോയെന്നാണ് പലരുടെയും ചോദ്യം. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു, മേയർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പൊതു താൽപര്യഹാർജി നൽകിയ എറണാകുളം സ്വദേശിയായ അഭിഭാഷകൻ എന്നിവരുടെ മൊഴിയാകും പൊലീസ് ആദ്യം രേഖപ്പെടുത്തുക. ഇവരോട് കന്‍റോണ്‍മെന്റ് സ്റ്റേഷനിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാകും ആര്യയുടെയും സച്ചിൻ ദേവിന്റെയും മൊഴിയെടുക്കുക.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക