കണ്ണൂർ: കണ്ണൂരിൽ നിന്നും എയർഇന്ത്യ എക്സ്പ്രസ് കൂടുതൽ വിമാനങ്ങൾ റദ്ദാക്കി. ഷാർജ, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്. പുലർച്ചെ 4.20ന് പുറപ്പടേണ്ട ഷാർജ വിമാനം റദ്ദാക്കിയതായി അവസാന നിമിഷമാണ് അറിയിച്ചത്. ഇതേതുടർന്ന് യാത്രക്കാർ കടുത്ത പ്രതിഷേധത്തിലാണ്. കണ്ണൂരിൽ നിന്ന് ഇതുവരെ നാല് വിമാന സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. മസ്കറ്റ്, ദമാം വിമാനങ്ങളാണ് ബുധനാഴ്ച സര്‍വീസ് നിര്‍ത്തിവച്ചത്.
അതേസമയം, വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 2.15ന് ദുബായ്, വൈകിട്ട് 7.30ന് ഷാർജ വിമാനങ്ങൾ കൊച്ചിയിൽ നിന്ന് നിലവിൽ സർവീസ് നടത്തുമെന്ന് കാണിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ 8.55ന് മസ്കറ്റിലേക്കും രാവിലെ 7.55നും 9.05നും ബഹറിനിലേക്കും വിമാനങ്ങൾ സർവീസ് നടത്തുമെന്നാണ് നിലവിൽ കാണിച്ചിരിക്കുന്നത്. എന്നാൽ ഇത് അന്തിമമാണോ ഇവ പുനഃക്രമീകരിക്കുമോ റദ്ദാക്കുമോ തുടങ്ങിയ കാര്യങ്ങളിലൊന്നും വ്യക്തത വന്നിട്ടില്ല.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക