Monday 20 May 2024

ചെലവു കുറഞ്ഞ 3ഡി പ്രിന്റിങ് യന്ത്രം വികസിപ്പിച്ച് ഐസാറ്റ് വിദ്യാർഥികൾ

SHARE
 

കളമശേരി :
ഐസാറ്റ് എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾ ചെലവ് കുറഞ്ഞ രീതിയിൽ ത്രിമാന അച്ചടി സാധ്യമാക്കുന്ന യന്ത്രം വികസിപ്പിച്ചെടുത്തു. നൂതനമായ സോഫ്റ്റ്‌വെയർ സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് ഈ യന്ത്രത്തിന്റെ പ്രവർത്തനം സാധ്യമാക്കുന്നത്. കൈകൊണ്ട് നിർമിക്കാൻ അസാധ്യമായ, വളരെ സങ്കീർണമായ ആകൃതികളൊ ജാമ്യതികളൊ നിർമിക്കാൻ ഈ യന്ത്രത്തിന് സാധിക്കും. കോളജിലെ അവസാന വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥികളായ മുഹമ്മദ് സമീൽ, ഹിബ കെ.നിസ്താർ, മുഹമ്മദ് അൻസിൽ എന്നിവർ അധ്യാപകനായ പ്രഫ.ആൻസൻ ആന്റണിയുടെ നേതൃത്വത്തിൽ ആണ് ഈ പ്രോജക്ട് വികസിപ്പിച്ചത്. 
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user