തിരുവനന്തപുരം: കൊടും ചൂട് തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പ്രധാന ഡാമുകളിലെ ജലനിരപ്പ് വൻ തോതിൽ താഴ്ന്നു. ഇതോടെ വൈദ്യുതി ഉത്പാദനവും ജലസേചനവും രൂക്ഷമായ പ്രതിസന്ധിയിലേക്ക്. സംസ്ഥാനത്ത് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന മൂലമറ്റം പവർ ഹൗസിലേക്ക് വെള്ളമെത്തിക്കുന്ന ഇടുക്കി ഡാമിൽ ഇന്നലത്തെ കണക്കുപ്രകാരം സംഭരണശേഷിയുടെ 36.36 ശതമാനം മാത്രമാണ് വെള്ളമുള്ളത്. പത്തനംതിട്ട മൂഴിയാർ ഡാമിൽ ജലനിരപ്പ് സംഭരണശേഷിയുടെ പകുതിയിലും താഴ്ന്ന് 48.19 ശതമാനം വെള്ളമാണുള്ളത്. ഇടുക്കി ആനയിറങ്കൽ ഡാമിൽ ആകെ സംഭരിക്കാവുന്നതിന്റെ 26.30 ശതമാനം വെള്ളം മാത്രമാണിപ്പോഴുള്ളത്. ഇടമലയാറിൽ സംഭരണശേഷിയുടെ 35 ശതമാനവും തൃശൂർ ഷോളയാറിൽ 22.89 ശതമാനവുമാണ് ജലനിരപ്പ്. പെരിങ്ങൽ കുത്തിൽ 25.25 ശതമാനവും ബാണാസുരസാഗറിൽ 21.07 ശതമാനവുമാണ് ജലനിരപ്പ്. പന്പ ഡാം വേനലിൽ പൂർണമായും വറ്റിയതായാണ് വൈദ്യുതിബോർഡ് വ്യക്തമാക്കുന്നത്.
സംസ്ഥാനത്തെ വൈദ്യുതി ബോർഡിനു കീഴിലുള്ള ജലസംഭരണികളിൽ ആകെ 1326.90 മില്യണ് യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ്. സംസ്ഥാനത്ത് കുടിവെള്ളത്തിനായും ജലസേചനത്തിനായും കൂടുതൽ ആശ്രയിക്കുന്ന ജലസേചന വകുപ്പിനു കീഴിലുള്ള പ്രധാന ഡാമുകളിലും സംഭരണശേഷിയുടെ പകുതിയിലും താഴെ മാത്രമാണ് വെള്ളമുള്ളത്. പലതിലും 25 ശതമാനത്തിലും താഴേക്ക് വെള്ളം കുറഞ്ഞു. തിരുവനന്തപുരം നെയ്യാർ ഡാമിൽ സംഭരിക്കാവുന്നതിന്റെ 39.33 ശതമാനം മാത്രമാണ് ഇപ്പോഴുള്ള ജലം. ശിരുവാണിയിൽ 38 ശതമാനം വെള്ളമുള്ളപ്പോൾ കാഞ്ഞിരപ്പുഴിൽ 13 ശതമാനവും മലന്പുഴയിൽ 33.96 ശതമാനവുമാണുള്ളത്. കാരാപ്പുഴയിൽ 28.94 ശതമാനവും പഴശിയിൽ 22.58 ശതമാനവുമാണ് നിലവിലെ ജലനിരപ്പ്. വേനൽ മഴ ശക്തമായില്ലെങ്കിൽ വരുംദിനങ്ങളിൽ സംസ്ഥാനത്തെ ഡാമുകൾ വറ്റിവരളുമെന്നു വ്യക്തം.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക