കൊച്ചി: കോതമംഗലത്ത് ജോലിക്കായി വീട്ടില്‍ നിന്നുമിറങ്ങിയ ശേഷം കാണാതായ പോലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തി. പൈങ്ങോട്ടൂര്‍ സ്വദേശി ഷാജി പോളിനെയാണ് കാണാതായത്. ഇദ്ദേഹത്തെ കണ്ടെത്തിയത് മൂന്നാറില്‍ നിന്നാണ്. ഷാജി പോൾ കോതമംഗലം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയാണ്. ജോലിക്കായി കഴിഞ്ഞ ദിവസം കോതമംഗലം സ്റ്റേഷനിലേക്ക് പുറപ്പെട്ട ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു. തുടർന്ന് പരിഭ്രാന്തരായ കുടുംബം പോത്താനിക്കാട് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക