തിരുവനന്തപുരം: ഗുണ്ടാ ആക്രമണം വ്യാപകമാവുകയാണ് സംസ്ഥാനത്ത്. ഈ സാഹചര്യത്തിൽ പ്രത്യേക പരിശോധനയുമായി എത്തിയിരിക്കുകയാണ് പൊലീസ്. പരിശോധന നടത്തുന്നത് 'ഓപ്പറേഷൻ ആഗ്' എന്ന പേരിലാണ്. ഇതിലൂടെ പോലീസ് ലക്ഷ്യമിടുന്നത് കാപ്പ ചുമത്തിയവരെയും പിടികിട്ടാപ്പുള്ളികളെയും പിടികൂടുക എന്നതാണ്. പോലീസ് കേസുകളിൽ ഉൾപ്പെട്ട് ഒളിവിൽ കഴിയുന്നവരെയും ഗുണ്ടകൾക്ക് സഹായം ചെയ്യുന്നവർ, സാമ്പത്തികമായി സഹായിക്കുന്നവർ എന്നിവരെയും പിടികൂടുന്നതായിരിക്കും. പോലീസ് 300ലധികം ഗുണ്ടകളെയാണ് കഴിഞ്ഞ ഓപ്പറേഷൻ ആഗിൽ പിടികൂടിയത്. പൊലീസ് പരിശോധന ആരംഭിച്ചത് പുലർച്ചെ നാലുമുതലാണ്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക