Friday, 10 May 2024

ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ്‌: യുവതി അറസ്‌റ്റില്‍

SHARE

മാന്നാര്‍: കൂടുതല്‍ പലിശ വാഗ്‌ദാനം ചെയ്‌ത് നിക്ഷേപമായി പണം സ്വീകരിച്ച്‌ തട്ടിപ്പ്‌ നടത്തിയ യുവതി അറസ്‌റ്റില്‍. കുളഞ്ഞിക്കാരാഴ്‌മ വലിയകുളങ്ങര ശാന്തി ഭവനത്തില്‍ ബിജുക്കുട്ടന്റെ ഭാര്യ രശ്‌മിനായരാ(40 ണ്‌ അറസ്‌റ്റിലായത്‌. ചേര്‍ത്തല സ്വദേശിയായ ത്യേസാമ്മ സേവ്യറിന്റെ കൈയില്‍നിന്നും ഒന്‍പതര ലക്ഷം രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട പരാതിയിലാണ്‌ അറസ്‌റ്റ്. പി.ആര്‍.വി. ഇന്‍വെസ്‌റ്റ്മെന്റ്‌ കണ്‍സള്‍ട്ടന്‍സി എന്ന കമ്പനിയുടെ പേരിലാണ്‌ തട്ടിപ്പ്‌ നടത്തിയത്‌. 2021 ല്‍ അഞ്ചു ലക്ഷം രൂപ ഇവരുടെ കൈയില്‍നിന്നും നിക്ഷേപമായി സ്വീകരിച്ചു.
തുടര്‍ന്ന്‌ ആദ്യത്തെ നാലു മാസം നിക്ഷേപിച്ച പണത്തിന്റെ പലിശയായി കുറച്ച്‌ തുക നല്‍കുകയും ചെയ്‌തു. പിന്നിട്‌ പണം നല്‍കിയില്ല. ഇതിന്‌ ശേഷം ത്രേസ്യാമ്മ തനിക്ക്‌ ഒരു വീട്‌ വാങ്ങുന്നതിനായി പണം ആവശ്യമുണ്ടെന്ന്‌ പറഞ്ഞപ്പോള്‍ നാലര ലക്ഷം രൂപ കൂടി തന്നാല്‍ 30 ലക്ഷം രൂപ വായ്‌പ തരപ്പെടുത്തി തരാമെന്നും ഈ തുകയുടെ പലിശ കൊണ്ട്‌  വായ്‌പയുടെ മാസത്തവണകള്‍ അടഞ്ഞുകൊള്ളുമെന്ന്‌ പറഞ്ഞ്‌ വിശ്വസിപ്പിച്ച്‌ 2023 ല്‍ നാലര ലക്ഷം രൂപ കൂടി കൈക്കലാക്കി. ഇതിനുശേഷം ഫോണ്‍ വിളിക്കുമ്പോള്‍ എടുക്കാതെയായി.  പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ എറണാകുളം കാക്കനാട്ടുള്ള ഫ്‌ളാറ്റില്‍നിന്നുമാണ്‌ ഇവരെ കൂടുക്കിയത്‌. കേസില്‍ രണ്ടുപേര്‍ കൂടി പിടിയിലാകാനുണ്ട്‌. തെലുങ്കാനയില്‍ സ്വര്‍ണവും പണവും ഉള്‍പ്പെടെ കോടിക്കണക്കിന്‌ രൂപയുടെ സമാന തട്ടിപ്പ്‌ നടത്തിയതിന്‌ രശ്‌മിനായര്‍ തടവില്‍ കഴിഞ്ഞിട്ടുണ്ട്‌. ത്രേസ്യാമ്മയുടെ മകന്റെ സുഹൃത്തിന്റെ കൈയില്‍നിന്ന്‌ ഏഴു ലക്ഷം രൂപ വാങ്ങിയതായി ത്രേസ്യാമ്മ പറഞ്ഞു. 
എസ്‌.എച്ച്‌.ഒ: ബി.രാജേന്ദ്രന്‍പിള്ളയുടെ നേതൃത്വത്തില്‍ എസ്‌.ഐ: സനിഷ്‌.ടി.എസ്‌, എ.എസ്‌.ഐമാരായ മധുസുദനന്‍, സ്വര്‍ണരേഖ, മധു, സി.പി.ഒ: സി.ഹരിപ്രസാദ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌. ഇവരെ റിമാന്‍ഡ്‌ ചെയ്‌തു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user