സൂക്ഷ്മ ചെറുകിട സംരംഭങ്ങൾക്കു(എംഎസ്ഇ) കൊടുക്കാനുള്ള തുക അവർക്ക് പണം കൊടുക്കുന്ന മുറയ്ക്കു മാത്രമേ ചെലവായി കണക്കാക്കുകയുള്ളു. 1961 ലെ ആദായനികുതി നിയമത്തിലെ വകുപ്പ് 43 ബി(എച്ച്) ൽ വരുത്തിയ ഭേദഗതിയെ തുടർന്നാണിത്. 2023 ഏപ്രിൽ ഒന്നു മുതലാണിത് പ്രാബല്യത്തിൽ വന്നത്. അതായത് 2023-24 സാമ്പത്തിക വർഷം മുതൽ സൂക്ഷ്മ ചെറുകിട സംരംഭങ്ങളിൽനിന്ന് ചരക്കുസേവനങ്ങൾ വാങ്ങിയാൽ അതിന്റെ പണം കൊടുക്കുന്ന മുറയ്ക്ക് മാത്രമേ ചെലവായി അനുവദിക്കുകയുള്ളു. ഇതിനായി മൂലധന (ക്യാപ്പിറ്റൽ) ചെലവും റവന്യു ചെലവും തമ്മിൽ യാതൊരു വ്യത്യാസവും ഇല്ല. ഇടത്തരം (മീഡിയം) സംരംഭങ്ങൾക്കുള്ള ചെലവുകൾക്ക് ഈ നിയമം ബാധകമല്ല.
ചുരുക്കത്തിൽ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള വികസന നിയമം (എംഎസ്എംഇഡി) അനുശാസിക്കുന്ന സമയപരിധിക്കുള്ളിൽ പണം കൊടുത്താൽ മാത്രമേ ചരക്കുകൾക്കോ സേവനങ്ങൾക്കോ വേണ്ടി ചെലവാക്കിയ തുകകൾക്കുള്ള കിഴിവുകൾ അനുവദിക്കുകയുള്ളു. അതനുസരിച്ച്, ബില്ല് തീർപ്പാക്കലിനെ സംബന്ധിച്ച് കക്ഷികൾക്കിടയിൽ രേഖാമൂലമുള്ള കരാർ ഇല്ലെങ്കിൽ, സൂക്ഷ്മ ചെറുകിട സംരംഭങ്ങളിൽ നിന്ന് വാങ്ങുന്നവർ ചരക്കുകളോ സേവനങ്ങളോ സ്വീകരിച്ച ദിവസം മുതൽ 15 ദിവസത്തിനുള്ളിൽ അവയ്ക്കുള്ള തുക നൽകണം. അല്ലാത്തപക്ഷം, (രേഖാമൂലമുള്ള കരാർ ഉണ്ടെങ്കിൽ) പരമാവധി 45 ദിവസത്തിനുള്ളിൽ തുക നൽകണം. ഇത് പണമായോ (10000 രൂപ വരെ )ബാങ്ക് വഴിയോ കൊടുക്കാം. മുകളിൽ സൂചിപ്പിച്ച നിയമാനുസൃത കാലയളവിനപ്പുറം കാലതാമസം ഉണ്ടായാൽ, അത് അടവ്-വർഷത്തിൽ മാത്രമേ ആദായനികുതി നിയമപ്രകാരം കിഴിവായി അനുവദിക്കുകയുള്ളു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക