Thursday, 9 May 2024

പീച്ചി ഡാമിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

SHARE


പീച്ചി ∙ ഡാമിന്റെ റിസർവോയറിൽ കുളിക്കാനിറങ്ങിയ മലപ്പുറം സ്വദേശിയെ കാണാതായി. താനൂർ ചീരംകുളങ്ങര മുഹമ്മദ് ഷാഫിയുടെ മകൻ മുഹമ്മദ് യഹിയ (25)യെ ആണു കാണാതായത്. എറണാകുളം മഹാരാജാസ് കോളജിലെ എംഎസ്‌സി ബോട്ടണി വിദ്യാർഥിയാണ്. കോളജിൽ നിന്നുള്ള 12 അംഗ സംഘം കേരള വന ഗവേഷണ കേന്ദ്രത്തിൽ ഇന്റേൺഷിപ്പിന് എത്തിയതായിരുന്നു. 4 സുഹൃത്തുക്കൾക്കൊപ്പം വൈകിട്ട് റിസർവോയറിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
യഹിയ മുങ്ങിയ ഉടൻ സമീപത്തുണ്ടായിരുന്ന നാട്ടുകാരിൽ ചിലർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇരുട്ടായതോടെ ശ്രമം ഉപേക്ഷിച്ചു. പീച്ചി പൊലീസും ചാലക്കുടി, പുതുക്കാട്, തൃശൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങളും രാത്രി തിരച്ചിൽ നടത്തി. വനം ഉദ്യോഗസ്ഥരും വാച്ചർമാരും മത്സ്യബന്ധന തൊഴിലാളികളും സ്കൂബ ടീമും നാട്ടുകാരും തിരച്ചിലിൽ പങ്കെടുത്തു. രാത്രി 10.45 ന് തിരച്ചിൽ നിർത്തി. പുലർച്ചെ വീണ്ടും തുടരും. സമീപത്തു വനം വകുപ്പിന്റെ ബോട്ട് ഉണ്ടായിരുന്നെങ്കിലും ഡ്രൈവർ ഇല്ലാത്തതിനെ തുടർന്നു തിരച്ചിൽ ആരംഭിക്കാൻ വൈകി.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user