Thursday 9 May 2024

അനീഷ്യയുടെ ആത്മഹത്യ: പ്രോസിക്യൂഷൻ ഡയറക്ടറേറ്റിലേക്ക് മാർച്ച് നടത്തി

SHARE



കൊച്ചി: കൊല്ലം പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ (എപിപി) എസ്.അനീഷ്യ ആത്മഹത്യ ചെയ്ത കേസ് കുറ്റാരോപിതർക്കുവേണ്ടി അട്ടിമറിക്കാൻ ശ്രമിക്കുന്ന പ്രോസിക്യൂഷൻ ഡയറക്ടർ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥരെ തൽസ്ഥാനത്തുനിന്നും മാറ്റിനിർത്തണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ഫോർ അനീഷ്യ ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. കോമ്പാറയിലെ പ്രോസിക്യൂഷൻ ഡയറക്ടറേറ്റിലേക്കായിരുന്നു മാർച്ച്. മാർച്ച് പ്രോസിക്യൂഷൻ ഡയറക്ടറേറ്റിനു സമീപത്തു വച്ച് പൊലീസ് തടഞ്ഞു. വഞ്ചി സ്ക്വയറിൽ നിന്നും ആരംഭിച്ച മാർച്ച് അനീഷ്യയുടെ മാതാവ് പി.എം.പ്രസന്ന ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന യോഗത്തിൽ ജസ്റ്റിസ് ഫോർ അനീഷ്യ ഐക്യദാർഢ്യ സമിതി കൺവീനർ പി.ഇ.ഉഷ അധ്യക്ഷയായി. അനീഷ്യയുടെ പിതാവ് കെ.സത്യദേവൻ, പ്രഫ. കെ.അരവിന്ദാക്ഷൻ, സി.ആർ.നീലകണ്ഠൻ, അഡ്വ. രശ്മി, പ്രഫ.സൂസൻ ജോൺ, എസ്.മിനി, അഡ്വ. വി.എം.മൈക്കിൾ, ജ്യോതി നാരയണൻ, ഡോ. ബാബു ജോസഫ്, പ്രേം ബാബു, സമീറ, ഗഫൂർ, തെൽഹത്ത്, സി.ജെ.തങ്കച്ചൻ, കെ.വി.ഷാജി, മാനുവൽ എന്നിവർ സംസാരിച്ചു. 


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 




SHARE

Author: verified_user