Friday 17 May 2024

കാറിനുള്ളില്‍ എസി ഓണാക്കി വിശ്രമിക്കാന്‍ കിടന്ന യുവാവ് മരിച്ച നിലയില്‍

SHARE

ഹരിപ്പാട്: കരുവാറ്റയില്‍ യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരുവാറ്റ ഊട്ടുപറമ്പ്  പുത്തന്‍ നികത്തില്‍ മണിയന്റെ മകന്‍  അനീഷ് (37) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു സംഭവം. വീടിനു മുന്‍പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ എസി ഓണ്‍ ചെയ്തു വിശ്രമിക്കുകയായിരുന്ന അനീഷിനെ ഭാര്യ ഭക്ഷണം കഴിക്കാന്‍ വിളിച്ചപ്പോള്‍ പിന്നീട് വരാം എന്ന് പറയുകയും തുടര്‍ന്ന് രണ്ടാമത് എത്തിയപ്പോള്‍ കാറിനുള്ളില്‍ അബോധാവസ്ഥയില്‍ കാണപ്പെടുകയായിരുന്നു.
ഉടന്‍തന്നെ ഡാണാപ്പടിയിലെ  സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകു എന്ന് പോലീസ് അറിയിച്ചു. ഭാര്യ: ദേവിക. മകന്‍: ശിവദത്ത്.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user