അങ്കമാലി: അന്തർ സംസ്ഥാന റൂട്ടിൽ സർവീസ് നടത്തുന്ന ബസിൽനിന്നു 200 ഗ്രാം എംഡിഎംഎയുമായി യുവാവിനെ റൂറൽ ജില്ലാ പോലീസിന്റെ ഡാൻസാഫ് ടീമും അങ്കമാലി പോലീസും ചേർന്ന് പിടികൂടി. കൊല്ലം കരുനാഗപ്പള്ളി സ്വദേശി വിപിൻ ജോൺ (27) ആണ് പിടിയിലായത്. പുലർച്ചെ 2.30 ഓടെ ബംഗളുരുവിൽനിന്നും അങ്കമാലിയിൽ എത്തിയ ബസിൽ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. മയക്കുമരുന്ന് വാങ്ങാൻ എത്തിയതെന്ന് സംശയിക്കുന്ന രണ്ടുപേരെയും ഫോർഡ് ഫിഗോ കാറും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ധരിച്ചിരുന്ന ജാക്കറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്. ബംഗളുരുവിൽനിന്നും തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ എറണാകുളത്തേക്കാണ് യുവാവ് ടിക്കറ്റ് എടുത്തിരുന്നത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക