മലപ്പുറം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂളുകൾ നടത്തുന്ന പണിമുടക്ക് ശക്തം. മലപ്പുറത്ത് ഓൾകേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ (സിഐടിയു)വിന്റെ നേത്യത്വത്തിൽ ടെസ്റ്റിംഗ് ഗ്രൗണ്ട് കെട്ടിയടച്ചാണ് പ്രതിഷേധം നടത്തുന്നത്. അനിശ്ചിത കാലത്തേയ്ക്ക് ടെസ്റ്റ് ബഹിഷ്കരിക്കാനാണ് യൂണിയന്റെ തീരുമാനം. സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് തുടങ്ങിയ സംഘടനകളാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.
പരിഷ്കരണം നടപ്പാക്കുന്നതിനായി ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാണ് ഡ്രൈവിംഗ് സ്കൂളുകളുടെ ആവശ്യം. ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം പഴയപടിയാക്കണമെന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഡ്രൈവിംഗ് ടെസ്റ്റുകള്‍ തടയുമെന്നും ആര്‍ടി ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി സഹകരിക്കില്ലെന്നും സംഘടനകള്‍ അറിയിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക