തിരുവനന്തപുരം: കെ.എസ്.ഇ.ബി. സംസ്ഥാനത്ത് വീണ്ടും ലോഡ് ഷെഡിംഗ് വേണമെന്ന് ആവശ്യപ്പെട്ടത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി ഉന്നതതല യോഗം വ്യാഴാഴ്ച ചേരും. യോഗത്തിന് നേതൃത്വം വഹിക്കുക വൈദ്യുതിവകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയാകും. കടുത്ത വൈദ്യുതി പ്രതിസന്ധിയിലാണ് സംസ്ഥാനമിപ്പോൾ. പ്രതിദിന വൈദ്യുതി ഉപയോഗമാകട്ടെ, റിക്കാര്‍ഡ് ഉയരത്തിലും. കെ.എസ്.ഇ.ബിയുടെ വിശദീകരണം നിലവില്‍ പവര്‍കട്ട് ആവശ്യം ഉന്നയിച്ചിട്ടില്ലെന്നാണ്. അതേസമയം അപ്രഖ്യാപിത ലോഡ് ഷെഡിങ് തുടരുന്നതായിരിക്കും. 700-ല്‍ അധികം ട്രാന്സ്ഫോര്മറുകള്ക്കാണ് ഇതുവരെ കേടുപാടുകൾ സംഭവിച്ചിരിക്കുന്നത്. അപ്രഖ്യാപിത ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ടി വരുന്നതിനു പിന്നിൽ ഓവർലോഡ് ആണെന്നാണ് കെ.എസ്.ഇ.ബി. വ്യക്തമാക്കുന്നത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക