Wednesday 8 May 2024

അച്ഛനും മകനുമായുള്ള വഴക്കിൽ ഇടപെട്ട യുവാവിനെ അടിച്ചുകൊന്നു

SHARE

തൃശൂർ: അച്ഛനും മകനുമായുള്ള വഴക്കിൽ ഇടപെട്ട അയൽവാസിയായ യുവാവിനെ മകന്റെ സുഹൃത്തുക്കളായ ഗുണ്ടകൾ അടിച്ചുകൊന്നു. വെങ്ങിണിശേരി ശിവപുരം കോളനിയിലെ സൗഹൃദ നഗറിൽ താമസിക്കുന്ന കാരാട്ടുപറമ്പിൽ സുരേഷിന്റെ മകനും ദാരുശിൽപിയുമായ മഹേഷ് (മനു–28) ആണു കൊല്ലപ്പെട്ടത്. കോടന്നൂർ പെട്രോൾ പമ്പിനു സമീപം  റോഡരികിലാണു യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ടു 3 പേരെ അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്: ഞായറാഴ്ച രാത്രി ശിവപുരം കോളനിയിൽ മഹേഷിന്റെ വീടിനു സമീപത്തെ വീട്ടിൽ രാത്രി 10നു ശേഷം അച്ഛനും മകൻ ജിഷ്ണുവും തമ്മിൽ വഴക്കുണ്ടായി. ബഹളമായതോടെ മഹേഷും നാട്ടുകാരിൽ ചിലരും ഇടപെട്ടു. ഇതേതുടർന്ന് ഇവരും ഇടപെട്ടവരും തമ്മിൽ വഴക്കായി. ഇതിനിടയിൽ ജിഷ്ണു ക്രിമിനൽ പശ്ചാത്തലമുള്ള കോടന്നൂർ എസ്എൻ നഗർ കൊടപ്പുളി വീട്ടിൽ മണികണ്ഠനെയും (29) സംഘത്തെയും സ്ഥലത്തേക്കു വിളിച്ചുവരുത്തി. സംഘവും നാട്ടുകാരുമായുണ്ടായ സംഘർഷത്തിൽ ഇരുഭാഗത്തുള്ളവർക്കും മർദനമേറ്റു. മഹേഷിനു തലയ്ക്കു പരുക്കേൽക്കുകയും ചെയ്തു. കോടന്നൂരിലുള്ള സുഹൃത്തിന്റെ ബൈക്ക് വാങ്ങി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി മടങ്ങിയെത്തിയ മഹേഷിനെ കാത്തുനിന്നിരുന്ന മണിയും കൂട്ടാളികളും ഹോക്കി സ്റ്റിക് ഉപയോഗിച്ചു മർ‌ദിക്കുകയായിരുന്നു. 
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user