Sunday 5 May 2024

ബൈ​ക്കി​ൽ വ​രു​ന്ന​തി​നി​ടെ റോ​ഡി​ൽ പു​ലി​യെ ക​ണ്ടെ​ന്നു യു​വാ​വ്

SHARE

എ​രു​മേ​ലി: ജോ​ലി ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്ക് ബൈ​ക്കി​ൽ വ​രു​ന്ന​തി​നി​ടെ റോ​ഡി​ന് കു​റു​കെ പു​ലി ചാ​ടി​വീ​ണെ​ന്ന് യു​വാ​വ്. ര​ക്ഷ​പ്പെ​ടാ​നു​ള്ള വെ​പ്രാ​ള​ത്തി​നി​ടെ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് യു​വാ​വി​ന് നി​സാ​ര പ​രി​ക്ക്. അ​തേ​സ​മ​യം യു​വാ​വ് ക​ണ്ട​ത് കാ​ട്ടു​പൂ​ച്ച​യെ ആ​യി​രി​ക്കാ​മെ​ന്ന് വ​ന​പാ​ല​ക​ർ. ഇ​ന്ന​ലെ വൈ​കു​ന്നേ​രം എ​രു​മേ​ലി - ഒ​ഴ​ക്ക​നാ​ട് റോ​ഡി​ൽ വ​ച്ചാ​ണ് സം​ഭ​വം. ഒ​ഴ​ക്ക​നാ​ട് ചെ​ന്ന​യ്ക്കാ​ട്ട് ജോ​ജി - രേ​ണു​ക ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ഭി​മ​ന്യു (23) ആ​ണ് ബൈ​ക്കി​ൽ വ​രു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. റോ​ഡി​ന് ന​ടു​വി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി​യ പു​ലി ഉ​ട​ൻ ഓ​ടി മ​റ​ഞ്ഞെ​ന്നും അ​ഭി​മ​ന്യു പ​റ​യു​ന്നു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user