Saturday 25 May 2024

എന്റെ നാട്ടിൽ വച്ച് എന്റെ കാറിന് കൈ കാണിക്കാൻ നീ ആരാ ..?ട്രാഫിക് ഡ്യൂട്ടി ചെയ്തിരുന്ന ഹോംഗാർഡിനെ കയ്യേറ്റം ചെയ്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു

SHARE

കുറവിലങ്ങാട്: ട്രാഫിക് ഡ്യൂട്ടി ചെയ്തിരുന്ന ഹോംഗാർഡിനെ കയ്യേറ്റം ചെയ്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടുചിറ കാഞ്ഞിരത്താനം ഭാഗത്ത് അറക്കപ്പറമ്പിൽ വീട്ടിൽ ജോബിൾ സ്കറിയ (49) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ (23.05.24) വൈകിട്ട് 5:30 മണിയോടുകൂടി കുറവിലങ്ങാട് പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുൻവശം ട്രാഫിക് ഡ്യൂട്ടി ചെയ്തിരുന്ന ഹോം ഗാർഡിനെ ചീത്ത വിളിക്കുകയും,
കയ്യേറ്റം ചെയ്ത് ഡ്യൂട്ടി തടസ്സപ്പെടുത്തുകയുമായിരുന്നു. തുടർന്ന് കുറവിലങ്ങാട് പോലീസിൽ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയുമായിരുന്നു. കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്.ഓ നോബിൾ പി.ജെ, എസ്.ഐ മാരായ സുമിത, ഇക്ബാൽ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user