Thursday 30 May 2024

മൂന്നാറിൽ കടുവയുടെ ആക്രമണത്തിൽ ​ഗർഭിണിയായ പശു ചത്തു

SHARE


ഇടുക്കി: ഇടുക്കി മൂന്നാറിൽ പശുവിനെ കടുവ കൊന്നു. കടലാർ വെസ്റ്റ് ഡിവിഷനിലാണ് ഗർഭണിയായ പശു ചത്തത്. കടലാർ സ്വദേശി സ്റ്റീഫന്റെ പശുവാണ് ചത്തത്. മേയാൻ വിട്ട പശു രാത്രിയിലും തിരികെ എത്താത്തതിനെ തുടർന്ന് വീട്ടുകർ നടത്തിയ തെരച്ചിലിലാണ് പശുവിന്‍റെ ജഡം കണ്ടെത്തിയത്.

കൊന്ന ശേഷം പുറകു വശത്തു നിന്നും ഭക്ഷിച്ചു തുടങ്ങിയ നിലയിലായിരുന്നു ജഡം. കടുവയാണ് ഇത്തരത്തിൽ ഭക്ഷിക്കുന്നത്. വനം വകുപ്പ് പരിശോധന നടത്തി. ഈ ഒരു വർഷത്തിനിടെ പത്ത് പശുക്കളെ കടുവ കൊന്നിരുന്നു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user