മണർകാട്: ഓഫീസിനുള്ളിൽ അതിക്രമിച്ചു കയറി കടയുടമയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
മണർകാട് മാലം മുത്തൻമുക്ക് ഭാഗത്ത് പടിയറ വീട്ടിൽ സാബു എന്ന് വിളിക്കുന്ന കുര്യാക്കോസ് ജേക്കബ് (48), മണർകാട് കവല ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ ഷെബി ജോൺ (39) എന്നിവരെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം (12.05.2024) ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടി മണർകാട് ജംഗ്ഷനില്‍ ഓൾഡ് കെ.കെ റോഡിനു സമീപം കണിയാംകുന്ന് സ്വദേശിയായ മധ്യവയസ്കൻ നടത്തുന്ന വ്യാപാര സ്ഥാപനത്തിന്റെ ഓഫീസിനുള്ളിൽ അതിക്രമിച്ചു കയറി കട്ടിലിൽ ഇരിക്കുകയും,
മധ്യവയസ്കൻ ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് ഇരുവരും ചേർന്ന് ഇയാളെ ചീത്ത വിളിക്കുകയും, ക്രൂരമായി മർദ്ദിക്കുകയും, കത്തിയെടുത്ത് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു, ഇത് കണ്ട് തടയാൻ വന്ന ഓഫീസിലെ മാനേജരെയും ഇവർ മർദ്ദിച്ചു, ഇവിടെ ഉണ്ടായിരുന്ന ഫ്രിഡ്ജ് അലമാര തുടങ്ങിയ വീട്ടുപകരണങ്ങൾ തല്ലി തകർക്കുകയും ചെയ്തു. പരാതിയെ തുടർന്ന് മണർകാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഷെബി ജോൺ മണർകാട് സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. മണർകാട് സ്റ്റേഷൻ എസ്.ഐ ശബാബ് കെ.കെ , എസ്.ഐ മാത്യു പി ജോൺ, സി.പി.ഓ മാരായ ബിനു, ശ്രീകുമാർ, ലിജോ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക