കൊച്ചി: മയക്കുമരുന്ന് സംഘത്തെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പ്രതികള്‍ പോലീസ് ജീപ്പ് ഇടിച്ച് തെറിപ്പിച്ച് എസ്ഐയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ കൂട്ടു പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കേസില്‍ ഫോര്‍ട്ട്കൊച്ചി സ്വദേശി ആഷിഖ്(30) നെ മട്ടാഞ്ചേരിയില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ കൂട്ടാളിയായ എറണാകുളം സ്വദേശിക്കായാണ് തോപ്പുംപടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. അപകടത്തില്‍ തോപ്പുംപടി എസ്ഐ ടിജോയുടെ ഇടത് കൈയ്ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ 4.30 ഓടെ തോപ്പുംപടി പാലത്തിലായിരുന്നു സംഭവം. ആലുവ ചെങ്ങമനാട് വാഹന പരിശോധനയില്‍നിന്ന് രക്ഷപ്പെടാന്‍ മയക്കുമരുന്ന് സൂക്ഷിച്ചിരുന്ന ബാഗ് ഉപേക്ഷിച്ച് കടന്നുകളഞ്ഞ മയക്കുമരുന്ന് സംഘമാണ് അപകടമുണ്ടാക്കിയത്. പിന്നീട് ദേശീയപാതയില്‍ കരിയാട് ഭാഗത്ത് നടന്ന് പോലീസിന്റെ വാഹനപരിശോധനയ്ക്കിടെയാണ് പ്രതികള്‍ രക്ഷപ്പെട്ടത്. ബംഗളൂരുവില്‍നിന്ന് ആഡംബരക്കാറില്‍ എംഡിഎംഎ കടത്തുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും ചെങ്ങമനാട് പോലീസും പരിശോധന നടത്തിയത്. പ്രതികളുടെ വാഹനത്തിന് പോലീസ് കൈ കാണിച്ചെങ്കിലും നിർത്താതെ പോയി. രക്ഷപ്പെട്ട പ്രതികള്‍ ചെങ്ങമനാട് ഭഗത്തുവച്ച് ആളൊഴിഞ്ഞ പ്രദേശത്ത് ലഹരി ബാഗ് കളഞ്ഞശേഷം കടന്നുകളയുകയായിരുന്നു.
വാഹനത്തിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കാര്‍ ആലുവ സ്വദേശിയില്‍നിന്ന് വാടകയ്ക്കെടുത്തതാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയില്‍ ഇവര്‍ കൊച്ചി സിറ്റിയില്‍ ഉണ്ടെന്ന് കണ്ടെത്തി. നഗരത്തില്‍ രാത്രിയില്‍ വിവിധ പോലീസ് സംഘങ്ങള്‍ നടത്തിയ പരിശോധനയും വെട്ടിച്ചാണ് പ്രതികള്‍ തോപ്പുംപടിയിലേക്ക് എത്തിയത്. തോപ്പുംപടി പഴയപാലത്തിലേക്ക് കാര്‍ കടന്നതോടെ എസ്ഐ ടിജോയും സംഘവും ജീപ്പ് റോഡിന് കുറുകെയിട്ടു. ജീപ്പിലേക്ക് കാര്‍ ഇടിപ്പിച്ച് രണ്ടുപേര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. പിന്നീട് പോലീസ് സംഘം പിന്തുടര്ന്നാണ് ആഷിഖിനെ പിടികൂടിയത്. പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ചു, പൊതുമുതല്‍ നശിപ്പിച്ചു, പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നീ വകുപ്പുകളാണ് ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. പോലീസ് ജീപ്പിന്റെ മുന്‍ഭാഗവും പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറും തകര്‍ന്നു. ആഷിഖിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക