തൃശൂർ: റോഡ് നിർമാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ കോൺട്രാക്ടർക്കും എഞ്ചിനിയർമാർക്കും തടവും പിഴയും. കേസിലെ ഒന്നാം പ്രതി കോൺട്രാക്ടർ ടി.ഡി. ഡേവിസ്, രണ്ടാം പ്രതി അസിസ്റ്റന്റ് എഞ്ചിനീയർ മെഹറുനിസ, മൂന്നാം പ്രതി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ റൂഖിയ എന്നിവരെയാണ് ശിക്ഷിച്ചത്.
മൂന്ന് വർഷം വീതം കഠിന തടവും 20,000 രൂപ വീതം പിഴയുമാണ് തൃശൂർ വിജിലൻസ് കോടതി വിധിച്ചത്. ചിലങ്ക- അരീക്കാ റോഡ് പുനർനിർമാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് കോടതി വിധി.
2006 ൽ ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. റോഡ് പണിക്ക് ഉപയോഗിച്ച സാമഗ്രികളിൽ കൃത്രിമം കാണിച്ച് പ്രതികൾ സർക്കാരിന് നഷ്ടം വരുത്തി എന്നാണ് കേസ്. തുടർന്ന് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയതോടെ കോടതി ശിക്ഷിക്കുകയായിരുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക