Sunday 5 May 2024

ഓ​ണ്‍​ലൈ​ന്‍ ടാ​ക്സി​ക​ള്‍​ക്ക് ലൈ​സ​ന്‍​സ് ഏർപ്പെടുത്തും

SHARE


കോ​​​​ഴി​​​​ക്കോ​​​​ട്: സം​​​​സ്ഥാ​​​​ന​​​​ത്ത് സ​​​​ര്‍​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന ഓ​​​​ണ്‍ലൈ​​​​ന്‍ ടാ​​​​ക്സി​​​​ക​​​​ള്‍​ക്ക് ലൈ​​​​സ​​​​ന്‍​സ് ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തു​​​​ന്നു.​ ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച് മോ​​​​ട്ടോ​​​​ര്‍ വാ​​​​ഹ​​​​ന​​​​വ​​​​കു​​​​പ്പ് ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചു. അ​​​​ഞ്ചു​​​​ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​ണ് ലൈ​​​​സ​​​​ന്‍​സ് ഫീ​​​​സ്. ഓ​​​​ണ്‍​ലൈ​​​​ന്‍ ടാ​​​​ക്സി​​​​ക​​​​ളു​​​​ടെ സ​​​​ര്‍​വീ​​​​സ് നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഗൈ​​​​ഡ്‌ലൈ​​​​നും പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് ഓ​​​​ണ്‍​ലൈ​​​​ന്‍ ടാ​​​​ക്സി സേ​​​​വ​​​​ന​​​​ദാ​​​​താ​​​​ക്ക​​​​ള്‍ മോ​​​​ട്ടോ​​​​ര്‍​ വ​​​​കു​​​​പ്പി​​​​ന്‍റെ അ​​​​നു​​​​മ​​​​തി നേ​​​​ട​​​​ണം. യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ തി​​​​ര​​​​ക്ക് കൂ​​​​ടു​​​​ന്ന​​​​തി​​​​ന​​​​നു​​​​സ​​​​രി​​​​ച്ച് നി​​​​ര​​​​ക്ക് വ്യ​​​​ത്യാ​​​​സം വ​​​​രു​​​​ത്താ​​​​മെ​​​​ങ്കി​​​​ലും സ​​​​ര്‍​ക്കാ​​​​ര്‍ നി​​​​ര​​​​ക്കി​​​​ല്‍ കൂ​​​​ടു​​​​ത​​​​ലാ​​​​വാ​​​​ന്‍ പാ​​​​ടി​​​​ല്ല. വ്യ​​​​വ​​​​സ്ഥ​​​​യ​​​​നു​​​​സ​​​​രി​​​​ച്ച് ഡ്രൈ​​​​വ​​​​ര്‍​മാ​​​​രു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ഉ​​​​ട​​​​മ​​​​ക​​​​ള്‍ സൂ​​​​ക്ഷി​​​​ക്ക​​​​ണം. അ​​​​വ​​​​രു​​​​ടെ ആ​​​​ധാ​​​​ര്‍ കാ​​​​ര്‍​ഡി​​​​ന്‍റെ കോ​​​​പ്പി​​​​യും ഉ​​​​ട​​​​മ​​​​ക​​​​ള്‍ സൂ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​താ​​​​ണ്. ഡ്രൈ​​​​വ​​​​ര്‍​മാ​​​​ര്‍ ക്രി​​​​മി​​​​ന​​​​ല്‍ കേ​​​​സി​​​​ല്‍ ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​രോ ല​​​​ഹ​​​​രി​​​​ക്ക​​​​ട​​​​ത്ത് കേ​​​​സി​​​​ല്‍ പെ​​​​ട്ട​​​​വ​​​​രോ ആ​​​​ക​​​​രു​​​​ത്. ​​​​അ​​​​ഞ്ച് വ​​​​ര്‍​ഷ​​​​ത്തേ​​​​ക്കാ​​​​ണ് ലൈ​​​​സ​​​​ന്‍​സ് അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​ത്. സ്വ​​​​കാ​​​​ര്യ ക​​​​മ്പ​​​​നി​​​​ക​​​​ള്‍​ക്കും സ​​​​ഹ​​​​ക​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍​ക്കും ലൈ​​​​സ​​​​ന്‍​സി​​​​ന് അ​​​​പേ​​​​ക്ഷി​​​​ക്കാം. ലൈ​​​​സ​​​​ന്‍​സി​​​​ക​​​​ള്‍​ക്ക് സം​​​​സ്ഥാ​​​​ന​​​​ത്ത് ഓ​​​​ഫീ​​​​സ് ഉ​​​​ണ്ടാ​​​​വ​​​​ണം. യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ളും ഇ​​​​വ​​​​ര്‍ സൂ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. യാ​​​​ത്രാ​​​​നി​​​​ര​​​​ക്കി​​​​ന്‍റെ 80 ശ​​​​ത​​​​മാ​​​​നം ഉ​​​​ട​​​​മ​​​​യ്ക്കും 18 ശ​​​​ത​​​​മാ​​​​നം ക​​​​മ്പ​​​​നി​​​​ക്കും ര​​​​ണ്ടു ശ​​​​ത​​​​മാ​​​​നം സ​​​​ര്‍​ക്കാ​​​​രി​​​നും ആ​​​​യി​​​​രി​​​​ക്കും. മ​​​​തി​​​​യാ​​​​യ കാ​​​​ര​​​​ണം ഇ​​​​ല്ലാ​​​​തെ ട്രി​​​​പ്പ് നി​​​​ര​​​​സി​​​​ച്ചാ​​​​ല്‍ നി​​​​ര​​​​ക്കി​​​​ന്‍റെ പ​​​​ത്ത് ശ​​​​ത​​​​മാ​​​​ന​​​​മോ പ​​​​ര​​​​മാ​​​​വ​​​​ധി നൂ​​​​റ് രൂ​​​​പ​​​​യോ പി​​​​ഴ ഈ​​​​ടാ​​​​ക്കും. യാ​​​​ത്ര​​​​ക്കാ​​​​ര​​​​ന്‍റെ മൊ​​​​ബൈ​​​​ല്‍ ആ​​​​പ്പി​​​​ലേ​​​​ക്ക് തു​​​​ക ഉ​​​​ള്‍​ക്കൊ​​​​ള്ളി​​​​ക്കും. ഒ​​​​ലെ, ഊ​​​​ബ​​​​ര്‍ തു​​​​ട​​​​ങ്ങി​​​​യ ഓ​​​​ണ്‍​ലൈ​​​​ന്‍ ടാ​​​​ക്സി​​​​ക​​​​ള്‍ കേ​​​​ന്ദ്രസ​​​​ര്‍​ക്കാ​​​​രില്‍ നി​​​​കു​​​​തി​​​​യ​​​​ട​​​​ച്ചാ​​​​ണ് ലൈ​​​​സ​​​​ന്‍​സ് എ​​​​ടു​​​​ക്കു​​​​ന്ന​​​​ത്.
ഇ​​​​തേ ത​​​​ര​​​​ത്തി​​​​ല്‍ സം​​​​സ്ഥാ​​​​ന​​​​ത്തി​​​​നും വ​​​​രു​​​​മാ​​​​നം കി​​​​ട്ടു​​​​ന്ന​​​​തി​​​​നാ​​​​ണ് മോ​​​​ട്ടോ​​​​ര്‍​ വാ​​​​ഹ​​​​ന വ​​​​കു​​​​പ്പി​​​​ന്‍റെ നീ​​​​ക്കം. ലൈ​​​​സ​​​​ന്‍​സ് സ​​​​മ്പ്ര​​​​ദാ​​​​യ​​​​ത്തെ ഓ​​​​ണ്‍​ലൈ​​​​ന്‍ ടാ​​​​ക്സി ഡ്രൈ​​​​വ​​​​ര്‍​മാ​​​​ര്‍ സ്വാ​​​​ഗ​​​​തം ചെ​​​​യ്തു. ഓ​​​​ണ്‍​ലൈ​​​​ന്‍ ക​​​​മ്പ​​​​നി​​​​ക​​​​ളു​​​​ടെ ചൂ​​​​ഷ​​​​ണ​​​​ത്തി​​​​ന് ഇ​​​​ര​​​​യാ​​​​വു​​​​ന്ന​​​​ത് ഡ്രൈ​​​​വ​​​​ര്‍​മാ​​​​രാ​​​​ണെ​​​​ന്ന് ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു. നി​​​​യ​​​​മ​​​​ത്തി​​​​ലെ അ​​​​വ്യ​​​​ക്ത​​​​ത​​​​യും ഓ​​​​ണ്‍​ലൈ​​​​ന്‍ ടാ​​​​ക്സി ഓ​​​​ടി​​​​ക്കു​​​​ന്ന​​​​വ​​​​രെ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​ക്കി​​​​യി​​​​രു​​​​ന്നു. കൃ​​​​ത്യ​​​​മാ​​​​യ നി​​​​യ​​​​മം ഇ​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ല്‍ ക​​​​മ്പ​​​​നി​​​​ക​​​​ള്‍​ക്കെ​​​​തി​​​​രേ നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​​​ന്‍ സ​​​​ര്‍​ക്കാ​​​​രി​​​നും പ്ര​​​​യാ​​​​സം നേ​​​​രി​​​​ട്ടി​​​​രു​​​​ന്നു. നി​​​​യ​​​​മ​​​​സം​​​​ര​​​​ക്ഷ​​​​ണം വേ​​​​ണ​​​​മെ​​​​ന്ന​​​​ത് ആ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം വ​​​​രു​​​​ന്ന ഓ​​​​ണ്‍​ലൈ​​​​ന്‍ ടാ​​​​ക്സി ഡ്രൈ​​​​വ​​​​ര്‍​മാ​​​​രു​​​​ടെ ആ​​​​വ​​​​ശ്യ​​​​മാ​​​​യി​​​​രു​​​​ന്നു. ഓ​​​​ണ്‍​ലൈ​​​​ന്‍ ടാ​​​​ക്സി നി​​​​ര​​​​ക്കു​​​​ക​​​​ള്‍ ഏ​​​​കീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും പ​​​​ല​​​​പ്പോ​​​​ഴും പ്രാ​​​​വ​​​​ര്‍​ത്തി​​​​ക​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല. സാ​​​​ധാ​​​​ര​​​​ണ ടാ​​​​ക്സി​​​​ക്കാ​​​​ര്‍ ഓ​​​​ണ്‍​ലൈ​​​​ന്‍ ടാ​​​​ക്സി ഡ്രൈ​​​​വ​​​​ര്‍​മാ​​​​രു​​​​ടെ ജോ​​​​ലി ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തും കാ​​​​യി​​​​ക​​​​മാ​​​​യി നേ​​​​രി​​​​ടു​​​​ന്ന​​​​തും പ​​​​തി​​​​വാ​​​​യി​​​​രു​​​​ന്നു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 





SHARE

Author: verified_user