കോട്ടയം: മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മേയ് 20നകം പൂര്‍ത്തീകരിക്കാന്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാതല യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് തദ്ദേശസ്ഥാപന സെക്രട്ടറിക്കാണ് പൂര്‍ണ ഉത്തരവാദിത്തം. ഹോട്ട്സ്പോട്ടുകളില്‍ ബോധവത്കരണവും മുന്‍കരുതല്‍ നടപടികളും സ്വീകരിക്കണം. മുഴുവന്‍ വീടുകള്‍/സ്ഥാപനങ്ങളില്‍ നിന്നും 100 ശതമാനം മാലിന്യത്തിന്റെ വാതില്‍പ്പടി ശേഖരണം നടത്താനും പൊതുഇടങ്ങള്‍ മാലിന്യമുക്തമാക്കാനും വെള്ളക്കെട്ടുകള്‍ ഒഴിവാക്കാനും ജലാശയങ്ങളിലെ നീരൊഴുക്ക് തടസങ്ങള്‍ നീക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണം. ഇതിനായി വാര്‍ഡുതല ശുചിത്വസമിതികളുടെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തണം. വീടുകള്‍, സ്ഥാപനങ്ങള്‍, തൊഴിലിടങ്ങള്‍ എന്നിവിടങ്ങളില്‍ ഡ്രൈഡേ ആചരിക്കണം. ഉറവിട മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍, ഓടകള്‍ വൃത്തിയാക്കല്‍ എന്നിവയും പൂര്‍ത്തീകരിക്കണം. കുടുംബശ്രീ ഭാരവാഹികള്‍, ആശാ പ്രവര്‍ത്തകര്‍, ഹരിതകര്‍മസേന, റെസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷനുകള്‍, എന്‍ജിഒകള്‍, എന്‍എസ്എസ്, എന്‍സിസി, ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, എസ്പിസി, യുവജനസംഘടനകള്‍, യൂത്ത് ക്ലബുകള്‍, വ്യാപാരി വ്യവസായികള്‍, സന്നദ്ധ-സാംസ്കാരിക സംഘടനകള്‍, പഞ്ചായത്ത്-നഗരസഭകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സന്നദ്ധ സേനകള്‍ തുടങ്ങിയ വിവിധ വിഭാഗം ജനങ്ങളുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തം ശുചീകരണത്തിനും മാലിന്യമുക്ത പ്രദേശങ്ങള്‍ സൃഷ്ടിക്കുന്നതിനും പ്രയോജനപ്പെടുത്തണം.
മാലിന്യക്കൂനകള്‍, വെള്ളക്കെട്ട് സ്ഥലങ്ങള്‍ തുടങ്ങിയ പൊതുജനാരോഗ്യ പ്രശ്നമുള്ള സ്ഥലങ്ങളുടെ പട്ടിക തയാറാക്കണം. മാലിന്യ സംസ്കരണരീതി പിന്തുടരാത്ത സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും എതിരേ പൊതുജനാരോഗ്യനിയമ പ്രകാരം നിയമനടപടി സ്വീകരിക്കണം. അജൈവമാലിന്യ ശേഖരണത്തിനായി ഹരിതകര്‍മസേന സന്ദര്‍ശിക്കുമ്പോള്‍ ജൈവമാലിന്യം വീടുകളിലും സ്ഥാപനങ്ങളിലും എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് മനസിലാക്കണം. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളോടൊപ്പം ജൈവ-അജൈവമാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ബോധവത്കരണം നല്‍കണം. ഇക്കാര്യം കൃത്യമായി കുടുംബശ്രീ നിരീക്ഷിക്കണം. ആവശ്യമെങ്കില്‍ അതിനുള്ള പരിശീലനം ഹരിതകര്‍മസേനയ്ക്ക് നല്‍കണം. മാലിന്യ സംസ്കരണം നടത്താത്ത വീടുകള്‍/സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പിന്റെ ഫീല്‍ഡ് തല ഉദ്യോഗസ്ഥര്‍ കണ്ടെത്തി തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് കൈമാറണം. ശുചിത്വ - മാലിന്യസംസ്കരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി രണ്ടു ദിവസത്തിലൊരിക്കല്‍ വിലയിരുത്തണം. തെറ്റായ രീതിയില്‍ മാലിന്യം കൈകാര്യം ചെയ്യുന്നവര്‍ക്കെതിരേ തദ്ദേശ സ്വയംഭരണതല വിജിലന്‍സ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നിലവിലുള്ള ഉത്തരവുകളും ചട്ടങ്ങളും പ്രകാരം നിയമനടപടി സ്വീകരിക്കണം. ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ പ്രീ മണ്‍സൂണ്‍ പരിശോധന നടത്തണം. മിനി എംസിഎഫില്നിന്ന് എംസിഎഫിലേക്ക് പാഴ്വസ്തുക്കള് നീക്കാനുള്ള ട്രാന്സ്പോര്ട്ടേഷന് പ്ലാനും ലിഫ്റ്റിംഗ് പ്ലാനും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തയാറാക്കണം. 15നകം മിനി എംസിഎഫില്നിന്ന് മാലിന്യം പൂര്‍ണമായി നീക്കണം.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക