തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ അടുത്ത ആറ് മണിക്കൂര്‍ കൂടി കടലാക്രമണ സാധ്യതെയന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം. എന്നാല്‍ വടക്കന്‍ കേരളത്തില്‍ ഒമ്പത് മണിക്കൂര്‍ കൂടി കടലാക്രമണ സാധ്യതയുണ്ട്. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത തുടരണമെന്നാണ് നിര്‍ദേശം. താഴ്ന്ന പ്രദേശങ്ങള്‍, കടല്‍ഭിത്തി ഉയരത്തില്‍ കെട്ടാത്ത സ്ഥലങ്ങള്‍ തുടങ്ങിയ മേഖലകളിലുള്ളവര്‍ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്നും അറിയിപ്പുണ്ട്. കേരളാ തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും ഓറഞ്ച് അലേര്‍ട്ട് തുടരും. സംസ്ഥാനത്തെ തീരദേശ മേഖലയില്‍ ശനിയാഴ്ച രാത്രി മുതൽ കടലാക്രമണം ഉണ്ടായിരുന്നു. കൊല്ലം മുണ്ടയ്ക്കലില്‍ നൂറ് മീറ്ററോളം കടല്‍ കരയിലേക്ക് കയറി. കടലാക്രമണത്തില്‍ കുടിവെള്ള പൈപ്പുകളും തകര്‍ന്നതോടെ നാട്ടുകാര്‍ ദുരിതത്തിലാണ്. കൊല്ലം പൂത്തുറയില്‍ ഇന്ന് രാവിലെ വീണ്ടും കടലാക്രമണമുണ്ടായി. രാവിലെ ഏഴോടെ തീരദേശത്തെ ഒരു വീട്ടിലേക്ക് വെള്ളം കയറി. ഇവരെ ഇവിടെനിന്ന് മാറ്റിയിട്ടുണ്ട്. ശനിയാഴ്ച രാത്രിയില്‍ മേഖലയില്‍ കടലാക്രമണം രൂക്ഷമായിരുന്നു. മൂന്ന് വീടുകളില്‍ വെള്ളം കയറിയതോടെ രാത്രി തന്നെ ഇവരെ ഇവിടെനിന്ന് മാറ്റിയിരുന്നു. ആലപ്പുഴ തൃക്കുന്നപ്പുഴയിലും ശനിയാഴ്ച രാത്രിയോടെ നേരിയ തോതില്‍ കടലാക്രമണം ഉണ്ടായി. മൂന്ന് കുടുംബങ്ങളെ ഇവിടെനിന്ന് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക