കോട്ടയം: കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു. കുറിച്ചി ഒന്നാം വാർഡ് കൈനാട്ട് വാല പത്തിൽക്കവല ഭാഗത്ത് തൊണ്ണൂറിൽച്ചിറ വീട്ടിൽ രാജേഷിനെയാണ് അമ്മ ഓമന വെട്ടിപ്പരിക്കേൽപ്പിച്ചത്. തലയ്ക്കും നെഞ്ചിലും വെട്ടേറ്റ രാജേഷ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണിപ്പോള്‍.
ബുധനാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. കൂലിപ്പണിക്കാരനായ രാജേഷ് വീട്ടിൽ നിരന്തരം മദ്യപിച്ച് എത്തി ബഹളമുണ്ടാക്കുന്നത് പതിവായിരുന്നു. ബുധനാഴ്ച വൈകിട്ടോടെ വീട്ടിലെത്തിയ രാജേഷ് മദ്യപിച്ച് ബഹളമുണ്ടാക്കുകയും അമ്മയെ മർദ്ദിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. ഇതെത്തുടർന്നാണ് ഓമന രാജേഷിനെ വെട്ടിയതെന്നാണ് പൊലീസ് പറയുന്നത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക