തിരുവനന്തപുരം: സ്കൂട്ടർ യാത്രക്കാരിയെ ആക്രമിച്ച് ആറു പവന്റെ മാല കവർന്ന കേസിൽ മുഖ്യ പ്രതിയും കൂട്ടാളിയും പിടിയിൽ. കൊല്ലം ചിതറ തടത്തരികത്ത് വീട്ടിൽ മുഹമ്മദ്ഷാൻ (24), ശ്രീകാര്യം ചെക്കാല മുക്ക് പുളിയറ കോണത്ത് വീട്ടിൽ റിഷിൻ (അപ്പു – 24) എന്നിവരെയാണ് തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി കിരണ്‍ നാരായണന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ഷാഡോ പൊലീസ് പിടികൂടിയത്. കളിയക്കാവിള, കൊട്ടാരക്കര മൈലം എന്നിവിടങ്ങളിൽ നിന്ന് ഇവർ മോഷ്ടിച്ച ബൈക്കുകളും കണ്ടെടുത്തു. കൂടാതെ തമിഴ്നാട്ടിലെ വിവിധ ഇടങ്ങളില്‍ നിന്നായി ബൈക്കുകള്‍ മോഷ്ടിച്ച് മാല പൊട്ടിച്ചുവെന്നും പ്രതികള്‍ സമ്മതിച്ചു. തമിഴ്നാട്ടിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കേസുണ്ട്. തമിഴ്നാട് പൊലീസും പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു പ്രതികളെ അന്വേഷിച്ച് വരുകയായിരുന്നു പ്രതികള്‍ക്ക് എതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി മോഷണം, പിടിച്ചുപറി ഉള്‍പ്പെടെ അൻപതോളം കേസുകള്‍ നിലവിലുണ്ട്. മോഷ്ടിച്ച കാറുമായി പൊലീസ് ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിച്ച് വധിക്കാന്‍ ശ്രമിച്ചതിന് കൊല്ലം ചവറ പൊലീസ് സ്റ്റേഷനിലും കേസ് ഉണ്ട്. റിമാന്‍ഡില്‍ കഴിഞ്ഞുവരവേ ജയില്‍ ചാടിയതിന് മുഹമ്മദ്ഷാനിനെതിരെ കേസ് ഉണ്ട്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക