Monday 6 May 2024

മദ്യലഹരിയിൽ യുവാവ് ഹോട്ടൽ അടിച്ചുതകർത്തു

SHARE
 

കറുകച്ചാൽ :
ടൗണിൽ അസം സ്വദേശി നടത്തുന്ന ഹോട്ടൽ മദ്യലഹരിയിൽ അടിച്ചു തകർത്തതായി പരാതി.ബംഗ്ലാംകുന്ന് സ്വദേശി അരുൺ ഷാജിക്കെതിരെ കേസെടുത്തു. അണിയറപ്പടിക്കു സമീപം പ്രവർത്തിക്കുന്ന കിരൺ കുമാറിന്റെ ഉടമസ്ഥതയിലുള്ള മാ ഹോട്ടലാണ് വെള്ളിയാഴ്ച രാത്രി 9.30ന് അടിച്ചു തകർത്തത്.ഭക്ഷണം വാങ്ങാനെത്തിയ അരുൺ ഷാജി അസഭ്യം പറഞ്ഞശേഷം ജീവനക്കാരൻ വിശാൽ ( 24 )നെ കയ്യേറ്റം ചെയ്തതായി കിരൺകുമാർ പറഞ്ഞു. ബഹളം കേട്ട് ഓടിയെത്തിയ കിരണിന്റെ ഭാര്യ തന്തി ( 24 )യേയും  ആക്രമിച്ചു. ഇരുമ്പുവടി കൊണ്ട് കടയിലെ ഉപകരണങ്ങൾ തല്ലിത്തകർത്തു. സംഭവസമയം എൻഎസ്എസ് പടിയിലെ കടയിലായിരുന്ന കിരൺകുമാർ കറുകച്ചാൽ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസെത്തി ബലം പ്രയോഗിച്ച് പ്രതിയെ പിടിക്കുകയായിരുന്നു. പരുക്കേറ്റ തന്തിയും വിശാലും കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അരുൺ മദ്യലഹരിയിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു. സംഭവത്തിൽ മർച്ചന്റ്സ് അസോസിയേഷനും പരാതി നൽകി. 

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user