കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ പിറ്റ് ലൈൻ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. യാത്രക്കാരെ കൂടാതെ ജീവനക്കാരും ഈ ആവശ്യം വർഷങ്ങളായി ഉന്നയിക്കുന്നെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് നാളിതുവരെയും അനുകൂല നടപടികൾ ഒന്നുമില്ല. ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നും ഇക്കാര്യത്തിൽ ശക്തമായ ഇടപെടലുകൾ നടക്കുന്നുമില്ല. കൊല്ലം റെയിൽവേ സ്റ്റേഷനിൽ ലൈനുകൾ മീറ്റർഗേജ് ആയിരുന്ന കാലത്ത് പിറ്റ് ലൈൻ സൗകര്യം ഉണ്ടായിരുന്നു എന്നാൽ അത് മാറ്റി പകരം ബ്രോഡ്ഗേജ് പാതയായപ്പോൾ പിറ്റ് ലൈൻ പുനസ്ഥാപിച്ചതുമില്ല. നിലവിൽ ആറ് പ്ലാറ്റ്ഫോമുകളാണ് കൊല്ലത്ത് ഉള്ളത്. ഇത്രയും പ്ലാറ്റ്ഫോം സൗകര്യങ്ങൾ ഉള്ള റെയിൽവേ സ്റ്റേഷനുകൾ തന്നെ കേരളത്തിൽ കുറവാണ് . കേരളത്തിലേ പല റെയിൽവേ സ്റ്റേഷനുകളിലും പ്ലാറ്റ്ഫോം ലഭ്യത കുറവ് കാരണം പല സർവീസുകളും തുടങ്ങാൻ കഴിയാത്ത അവസ്ഥയും ഉണ്ട്. എന്നാൽ കൊല്ലം റെയിൽവേ സ്റ്റേഷനിൽ 24 കോച്ചുകൾ വരെ ഉൾക്കൊള്ളാൻ കഴിയുന്ന ദൈർഘ്യമേറിയ പ്ലാറ്റ്ഫോമുകൾ ഉൾപ്പെടെ ഉണ്ട്. എന്നാൽ പിറ്റ് ലൈൻ സൗകര്യം ഇല്ലാത്തത് ദീർഘദൂര സർവീസുകൾ ഇവിടെ നിന്ന് തുടങ്ങാൻ തടസമാകുകയാണ്. പിറ്റ് ലൈനുകൾ ഉണ്ടെങ്കിൽ കൂടുതൽ ട്രെയിനുകൾ ഇവിടെ നിന്ന് ആരംഭിക്കാൻ കഴിയും. മാത്രമല്ല വണ്ടികളുടെ മെയിന്റനൻസിനും ഇത് കൂടുതൽ ഉപകരിക്കും. കൊല്ലം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പിറ്റ് ലൈൻ സ്ഥാപിക്കുന്നത് കൊല്ലം - ചെങ്കോട്ട പാത വഴി കൂടുതൽ ട്രെയിൻ സർവീസുകൾ തുടങ്ങാൻ സൗകര്യമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതുപോലേ അലപ്പുഴ , കോട്ടയം പാതകൾ വഴി വടക്കോട്ടും കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കാൻ കഴിയും. മധുര റെയിൽവേ ഡിവിഷൻ കൊല്ലം ഔട്ടറിൽ ആണ് അവസാനിക്കുന്നത്. എന്നതിനാൽ മധുര ഡിവിഷൻ്റെ പല ട്രെയിനുകളും കൊല്ലം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആരംഭിക്കാനും ഇതു വഴി സാധിക്കും.
കൊല്ലം - ചെന്നൈ പാതയിൽ മധുര റെയിൽവേ സ്റ്റേഷൻ കഴിഞ്ഞാൽ 267 കിലോമീറ്റർ കഴിഞ്ഞ് പാത അവസാനിക്കുന്ന കൊല്ലം ജംഗ്ഷൻ വരെ പിറ്റ് ലൈൻ ഇല്ല . ഇത് ഈ പാതയിലൂടെ ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നതിന് പ്രധാന തടസമാകുന്നു. 267 കിലോമീറ്ററിൽ 266 ഉം മധുര ഡിവിഷനു കീഴിൽ ആണ് പാത വരുന്നത്. എറണാകുളം ജംഗ്ഷൻ , മധുര ജംഗ്ഷൻ , തിരുനെൽവേലി , ചെങ്കോട്ട റെയിൽവേ സ്റ്റേഷനുകളിൽ യാത്ര അവസാനിപ്പിക്കുന്ന പല ട്രെയിനുകളും കൊല്ലം വരെ നീട്ടാൻ പിറ്റ് ലൈൻ വന്നാൽ സാധിക്കുമെന്നാണ് ജീവനക്കാർ അടക്കമുള്ളവർ പറയുന്നത്. പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിൽ പിറ്റ് ലൈന് അനുമതി കിട്ടി പണികൾ അരംഭിക്കുമ്പോഴും , കൊല്ലം ജംഗ്ഷനിൽ പിറ്റ് ലൈൻ സ്ഥാപിക്കുന്നതിനുള്ള ഇടപെടലുകൾ ഉണ്ടാകാത്തത് ബന്ധപ്പെടവരുടെ ഭാഗത്ത് നിന്നുള്ള അനാസ്ഥയാണ്. എത്രയും വേഗം കൊല്ലം റെയിൽവേ സ്റ്റേഷനിൽ പിറ്റ് ലൈൻ സ്ഥാപിക്കാൻ വേണ്ട നടപടികൾ റെയിൽവേയുടെ ഭാഗത്തു നിന്നും, കൊല്ലത്തെ രാഷ്ട്രീയ നേതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നാണ് ഫ്രണ്ട്സ് ഓൺ റെയിൽസ് അടക്കമുള്ള യാത്രക്കാരുടെ സംഘടനകളും ആവശ്യപ്പെടുന്നത്. നിലവിൽ തിരുവനന്തപുരം ഡിവിഷന് കീഴിൽ നാഗർകോവിൽ, തിരുവനന്തപുരം സെൻട്രൽ, എറണാകുളം ടൗൺ, ആലപ്പുഴ സ്റ്റേഷനുകളിൽ മാത്രമാണ് പിറ്റ് ലൈൻ സൗകര്യം ഉള്ളത്. കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഇപ്പോൾ വലിയ രീതിയിലുള്ള നവീകരണ പുനരുദ്ധാരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇതിൽ ഉൾപ്പെടുത്തി പിറ്റ് ലൈനും കൂടി നിർമിക്കാൻ സാധിക്കും. കൂടാതെ ഏഴും എട്ടും പ്ലാറ്റ്ഫോമുകളുടെ നിർമാണവും ഇതുവഴി ആരംഭിക്കാൻ സാധിക്കും.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക