Tuesday, 7 May 2024

പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറത്ത് കൊന്ന് ഗൃഹനാഥൻ; മകൻ ഗുരുതരാവസ്ഥയിൽ

SHARE


കൊല്ലം∙ പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറത്തു കൊന്ന് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. പ്രീത (39), ശ്രീനന്ദ (12) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലാനുള്ള ശ്രമത്തിനിടെ ഗുരുതരമായി പരുക്കേറ്റ മകൻ ശ്രീരാഗിനെ (18) കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവ് ശ്രീജു (46) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശ്രീജു കുറ്റം സമ്മതിച്ചതായാണു സൂചന.  
ഹോസ്റ്റൽ ശുചിമുറിയിലെ പ്രസവം: യുവതിയെ വിവാഹം കഴിക്കാൻ തയാറായി കുഞ്ഞിന്റെ പിതാവ്
ഇന്ന് രാവിലെയാണ് അതിദാരുണമായ സംഭവം നടന്നത്. പ്രീതയ്ക്കു കാൻസർ സ്ഥിരീകരിച്ചിരുന്നു. കൂടാതെ കടബാധ്യതയെ തുടർന്ന് കുടുംബം പ്രതിസന്ധിയിലുമായിരുന്നെന്നാണു വിവരം. പൂതക്കുളം ബാങ്കിലെ കളക്ഷൻ ഏജന്റാണ് പ്രീത.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user