തിരുവനന്തപുരം: കരമനയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി തലയ്ക്കടിച്ചു കൊന്ന സംഘത്തില്‍ ഉള്‍പ്പെട്ട അനീഷ് എന്നയാൾ പിടിയില്‍. യുവാവിനെ കൊലപ്പെടുത്താനെത്തിയ സംഘം സഞ്ചരിച്ചിരുന്ന കാർ ഓടിച്ചിരുന്നത് അനീഷായിരുന്നു. ബാലരാമപുരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. സംഭവത്തിൽ ഉള്‍പ്പെട്ട മൂന്നു പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. കരുമം ഇടഗ്രാമം മരുതൂർകടവ് പ്ലാവിള വീട്ടിൽ കുമാറിന്റെയും സുനിതയുടെയും മകൻ അഖിൽ (26) ആണ് ഇന്നലെ കൊല്ലപ്പെട്ടത്.
കാറിലെത്തിയ സംഘം അഖിലിനെ വീട്ടിൽനിന്നു വിളിച്ചിറക്കി കൊണ്ടു പോയി മർദിച്ച ശേഷം കമ്പിവടി കൊണ്ട് തലയ്ക്കടിക്കുകയും ദേഹത്തേക്കു കല്ലെടുത്തിടുകയും ചെയ്തുവെന്നാണ് വിവരം. ഇന്നലെ വൈകിട്ട് 5 മണിയോടെ മരുതൂർ കടവിലായിരുന്നു സംഭവം. വീടിനോടു ചേർന്ന് പെറ്റ്‌ഷോപ് നടത്തുകയായിരുന്നു അഖിൽ. ഇവിടെ നിന്നാണ് സംഘം പിടിച്ചുകൊണ്ടു പോയത്.
പ്രതികൾ അഞ്ചു വർഷം മുൻപുണ്ടായ മറ്റൊരു കൊലപാതക കേസിലെ പ്രതികളെന്നു പൊലീസിനു സൂചന. കൊല്ലപ്പെട്ട അഖിലും സുഹൃത്തുക്കളുമായി പ്രതികൾ ഒരാഴ്ച മുൻപ് ബാറിൽ തർക്കമുണ്ടായിരുന്നു. ഇതാണു കൊലപാതകത്തിനു പിന്നിലെന്നാണു സൂചന. പ്രതികൾ അഖിലിനെ മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക