Sunday 19 May 2024

കോട്ടയം മെഡിക്കല്‍ കോളജിലെ എംആർഐ സ്കാനിംഗ് സെന്‍ററിലെ ശുചി മുറിയില്‍ മൂർഖൻ പാമ്പ്

SHARE

കോട്ടയം :കോട്ടയം മെഡിക്കല്‍ കോളജിലെ എംആർഐ സ്കാനിംഗ് സെന്‍ററിലെ ശുചി മുറിയില്‍ മൂർഖൻ പാമ്പ്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് എംആർഐ സെന്‍ററിലെ ശുചിമുറിയില്‍ പാമ്പിനെ കണ്ടത്. നട്ടാശേരി ഫോറസ്റ്റ് ഓഫീസില്‍ വിവരമറിയിച്ചതിനെത്തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥൻ അബീഷിന്‍റെ നേതൃത്വത്തില്‍ റെസ്ക്യൂ സംഘമെത്തി പാമ്പിനെ പിടികൂടി നട്ടാശേരിയിലെ വനം വകുപ്പ് ഓഫീസിലേക്കു കൊണ്ടുപോയി.
നഴ്സിംഗ് കോളജിനു സമീപം മൂർഖൻ മുട്ടയിട്ട് വിരിഞ്ഞിട്ടുണ്ടെന്നും മതിലിനുള്ളിളിലായതു കൊണ്ട് കുഞ്ഞുങ്ങളെ പിടികൂടാനായില്ലെന്നും പാമ്പിനെ  പിടിക്കാനായി വലയിട്ടിട്ടുണ്ടെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user