Sunday 12 May 2024

ഡോക്ടര്‍മാര്‍ക്കായി അമൃത കാര്‍ഡിയോളജി അപ്ഡേറ്റ് സംഘടിപ്പിച്ചു.

SHARE

കൊച്ചി: അമൃത ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിവിധ ജില്ലകളിലെ ഡോക്ടര്‍മാര്‍ക്കായി ഹൃദ്രോഗ ചികിത്സയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ക്ലാസും സംഘടിപ്പിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചി, ഇടപ്പള്ളി ഘടകങ്ങളുടെ സഹകരണത്തോടെ കലൂര്‍ ഐഎംഎ ഹൗസില്‍ നടത്തിയ അമൃത കാര്‍ഡിയോളജി അപ്ഡേറ്റില്‍ എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ നിന്നായി ഇരുനൂറിലധികം ഫിസിഷ്യന്‍മാര്‍ പങ്കെടുത്തു
അമൃത ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. രാജേഷ് തച്ചാത്തൊടിയില്‍, ഡോ. കെ.യു. നടരാജന്‍, ഡോ. പ്രവീണ്‍ ജി. പൈ, ഡോ. എം വിജയകുമാര്‍, ഡോ. സരിത ശേഖര്‍, ഡോ. ഹിഷാം അഹമ്മദ്, ഡോ. നവീന്‍ മാത്യു, ഡോ. എം.എസ്. ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ഹൃദ്രോഗങ്ങള്‍, രക്താതിസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, ഡയബറ്റിസ് എന്നിവയുമായി ബന്ധപ്പെട്ട ഡോക്ടര്‍മാരുടെ സംശയങ്ങള്‍ക്ക് വിദഗ്ധര്‍ മറുപടി നല്‍കി.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user