Monday, 13 May 2024

പക്ഷിപ്പനി പടരുന്നു: നിരണത്തെ താറാവുകളെ കൊല്ലാന്‍ തീരുമാനം

SHARE

പത്തനംതിട്ട: സംസ്ഥാനത്ത് പക്ഷിപ്പനി പടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട നിരണം താറാവ് വളര്‍ത്തല്‍ കേന്ദ്രത്തിലെ താറാവുകളെ കൊല്ലാന്‍ തീരുമാനം. നാളെ താറാവുകളെ കൊല്ലുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. പക്ഷിപ്പനി സ്ഥിരീകരിച്ച ഒരു കിലോമീറ്റര്‍ ചുറ്റളവ് ഇന്‍ഫെക്ടഡ് സോണായി പ്രഖ്യാപിച്ചു. പത്ത് കിലോമീറ്റര്‍ ചുറ്റളവ് സര്‍വൈവല്‍ സോണ്‍ ആയും പ്രഖ്യാപിച്ചു.
അതേസമയം ആലപ്പുഴ ജില്ലയില്‍ എച്ച് 1 എന്‍ 1 പനി പടരുന്നു. 2024 ല്‍ ജില്ലയില്‍ 35 എച്ച് 1 എന്‍ 1 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.  പക്ഷിപ്പനി ജില്ലയുടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ടു ചെയ്തതിന് പിന്നാലെയാണ് എച്ച് 1എന്‍ 1 പനിയും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. 
നിര്‍ത്താതെ ഉള്ള തുമ്മല്‍, പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, ശ്വാസതടസ്സം, ഛര്‍ദ്ദി എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മതിയായ ചികില്‍സ ലഭ്യമാണെന്നും ഭയപ്പെടാതെ ജാഗ്രതയോടെ ഇരിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ഈ വര്‍ഷം ഇതുവരെ 35 ഓളം എച്ച് 1 എന്‍ 1 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിട്ടുള്ളത്. ഗര്‍ഭിണികളും മറ്റ് അസുഖങ്ങള്‍ ഉള്ളവരും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. പക്ഷിപ്പനിക്ക് ഇതുമായി ബന്ധമില്ലെന്നാണ് വിദഗ്ധ അഭിപ്രായം. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ പനിയുള്ള പക്ഷം ആശുപത്രികളില്‍ എത്തി ചികില്‍സ തേടണമെന്നും ആരോഗ്യ വകുപ്പ് ആഭ്യര്‍ത്ഥിച്ചു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user