Tuesday 14 May 2024

പാർക്കിങ്ങിനെച്ചൊല്ലി തർക്കം; യുവാവിന് കുത്തേറ്റു

SHARE

കോഴിക്കോട്: വളയം ജാതിയേരിയിൽ പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ യുവാവിന് കുത്തേറ്റു. വളയം തീക്കുനി സ്വദേശി ചപ്പരച്ചാം കണ്ടി അമൽ ബാബുവിനാണ് (22) സോഡ കുപ്പി കൊണ്ടുള്ള കുത്തേറ്റത്. രാത്രി 9 മണിയോടെയാണ് സംഭവം.
പരിക്കേറ്റ അമലിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വാഹനം റോഡിൽ നിർത്തി എന്നാരോപിച്ചുള്ള വാക്കേറ്റമാണ് അക്രമത്തിൽ എത്തിയത്. അമലിനെ കുത്തിയ ശേഷം ഓടി രക്ഷപ്പെട്ട പ്രതിക്കായി വളയം പൊലീസ് അന്വേഷണം തുടങ്ങി.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user