കോട്ടയം: കൊടുംചൂടില്‍ മണ്ണും മനുഷ്യരും പൊള്ളുകയാണ്. ഇന്നലെ പകല്‍ താപനില 39 ഡിഗ്രിയെത്തി. പുറത്തിറങ്ങിയാല്‍ കൂര്‍ത്ത സൂര്യരശ്മികള്‍ ഉച്ചിയില്‍ പതിച്ച് വിയര്‍ത്തുകുളിക്കും, വൈകാതെ തളര്‍ന്നു വീഴും. എത്ര വെള്ളം കുടിച്ചാലും തീരാത്ത ദാഹമാണ്. റിക്കാര്‍ഡ് വേനല്‍ച്ചൂടിനെ വകവയ്ക്കാതെ അപ്പര്‍കുട്ടനാട്ടില്‍ നെല്ല് പാടങ്ങളില്‍നിന്ന് റോഡിലേക്ക് ചുമക്കുകയാണ് തൊഴിലാളികള്‍. തണല്കൊള്ളാന് മരങ്ങളോ വിശ്രമപ്പുരകളോ നേരിയ ആശ്വാസക്കാറ്റോ പാടശേഖരങ്ങളില്ല. രാവിലെ ഏഴു മുതല്‍ പതിനൊന്നു വരെ നെല്ലു ചുമന്നശേഷം ചിലരൊക്കെ വീടുകളിലേക്കു മടങ്ങും. തുടര്‍ന്ന് വൈകുന്നേരം നാലു മുതല്‍ ആറു വരെയും ചുമടെടുക്കും. അന്‍പതു കിലോ തൂക്കംവരുന്ന നെല്ല് തലയില്‍ ചുമന്ന് വീടുപോറ്റുന്ന തൊഴിലാളികള്‍ക്ക് ഇത് കഠനകാലമാണ്.
റോഡ് സൗകര്യമില്ലാത്ത ഉള്‍പ്രദേശത്തെ പാടങ്ങളില്‍നിന്ന് ഒന്നും രണ്ടു കിലോമീറ്റര്‍ ചുമക്കേണ്ടിവരും. പത്തും ഇരുപതും തൊഴിലാളികളുടെ സംഘം നെല്ല്ചാക്ക് പരസ്പരം കൈമാറി ജോലിഭാരം കുറയ്ക്കുന്നു. അപ്പര്‍ കുട്ടനാട്ടില്‍ പുഞ്ച കൊയ്ത്ത് മേയ് പകുതിയോടെ പൂര്‍ത്തിയാകും.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക